സ്വിസ് ഓപ്പണ്‍ ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ സിന്ധുവിന് തോല്‍വി
സ്വിസ് ഓപ്പണ്‍ ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ ഇന്ത്യയുടെ പി.വി. സിന്ധുവിന് തോല്‍വി. ഫൈനലില്‍ സ്പാനിഷ് താരം കരോളിന മാരിനോടു രണ്ടു സെറ്റുകളിലും അടിയറവ് പറഞ്ഞാണ് സിന്ധു മറ്റൊരു ഫൈനല്‍ കൂടി പരാജയപ്പെട്ടത്.
വെറും 35 മിനിറ്റ് മാത്രമാണ് മത്സരം നീണ്ടു നിന്നത്. ആദ്യ ഗെയിമില്‍ 21-12ന് പരാജയപ്പെട്ട സിന്ധു രണ്ടാം ഗെയിമില്‍ തിരിച്ചുവരവിന്റെ യാതൊരു ലക്ഷണവും കാണിച്ചില്ല. 21-5 എന്ന ഏകപക്ഷീയ സ്കോറിനാണ് രണ്ടാം ഗെയിം സിന്ധു നഷ്ടപ്പെടുത്തിയത്.
സിന്ധുവും മാരിനും മുമ്ബ് നേരിട്ട് 13 തവണ ഏറ്റുമുട്ടിയപ്പോള്‍ എട്ടുതവണയും വിജയം മാരിനൊപ്പമായിരുന്നു. 2016ലെ റിയോ ഒളിമ്ബിക്സ് ഫൈനലിലും സിന്ധു മാരിന് മുമ്ബില്‍ അടിയറവ് പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha