ടോക്യോ ഒളിമ്പിക്സില്‍ ഇന്ത്യയ്ക്ക് ആറാം മെഡൽ നേട്ടം; പുരുഷന്മാരുടെ 65 കിലോ ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ബജ്‌രംഗ് പൂനിയയ്ക്ക് വെങ്കലം

പുരുഷന്മാരുടെ 65 കിലോ ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യയുടെ ബജ്‌രംഗ് പൂനിയ കസാഖിസ്ഥാന്റെ ഡൗളത്ത് നിയാബെക്കോവിനെ തകര്‍ത്ത് വെങ്കലം സ്വന്തമാക്കി. മത്സരത്തിന്റെ ഒരു ഘട്ടത്തിലും എതിരാളിയുടെ മേലുള്ള ആധിപത്യം വിട്ടുകൊടുക്കാതെ പൊരുതിയ ബജരംഗ് 8 - 0 എന്ന സ്കോറിനാണ് കസാഖിസ്ഥാന്‍ താരത്തെ തകര്‍ത്തത്.
ഇതോടെ ഇന്ത്യക്ക് ടോക്യോ ഒളിമ്ബിക്സില്‍ ആറ് മെഡലുകളായി. ഒളിമ്ബിക്സ് ചരിത്രത്തില്‍ തന്നെ ഇന്ത്യയുടെ ഏറ്റവും വലിയ മെഡല്‍ വേട്ടയാണിത്. 2012ല്‍ നടന്ന ലണ്ടന്‍ ഒളിമ്ബിക്സിലായിരുന്നു ഇന്ത്യയുടെ ഇതിനു മുമ്ബിലത്തെ മികച്ച പ്രകടനം. അന്ന് അഞ്ച് മെഡലുകളാണ് ഇന്ത്യന്‍ കായികതാരങ്ങള്‍ സ്വന്തമാക്കിയത്.
https://www.facebook.com/Malayalivartha