ടോക്കിയോ ഒളിംപിക്സിലെ വെങ്കല നേട്ടം കരുത്തായി; ഹോക്കി ലോക റാങ്കിങ്ങില്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത്

ടോക്കിയോ ഒളിംപിക്സിലെ വെങ്കല മെഡല്‍ നേട്ടത്തിന് പിന്നാലെ ഹോക്കി ലോക റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്ത് എത്തി ഇന്ത്യ. ഒളിംപിക്സിന് മുന്‍പ് നാലാം സ്ഥാനത്തായിരുന്നു ഇന്ത്യ. സ്വര്‍ണ മെഡല്‍ ജേതാക്കളായ ബെല്‍ജിയം ഒന്നാം സ്ഥാനത്തും, ഓസ്ട്രേലിയ രണ്ടാം സ്ഥാനത്തുമാണ്. ഒളിംപിക്സ് ഹോക്കി സെമി ഫൈനലില്‍ ഇന്ത്യ ബെല്‍ജിയത്തിനോട് പരാജയപ്പെട്ടിരുന്നു.
തുടര്‍ന്ന് ജര്‍മനിക്കെതിരെ വെങ്കല മെഡലിനായുള്ള പോരാട്ടത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയാണ് ഇന്ത്യയുടെ വിജയം. ഒന്നിനെതിരെ മൂന്ന് ഗോളിന് പിന്നിട്ടുനിന്ന ശേഷമാണ് ഇന്ത്യ ഈ ചരിത്ര നേട്ടം കൈവരിച്ചത്.അത്യന്തം ആവേശകരമായ മത്സരത്തില്‍ ജര്‍മനിയെ 5 – 4നാണ് ഇന്ത്യ ടോക്യോയില്‍ വച്ച് തകര്‍ത്തത്.
https://www.facebook.com/Malayalivartha