ഒളിമ്പിക്‌സ് മാമാങ്കത്തിന് തിരശീലവീണു; വര്‍ണശബളമായ സമാപന ചടങ്ങുകളോടെ ടോക്യോ ഒളിംപിക്സിന് സമാപനം; ടോക്യോയിൽ ചരിത്രം കുറിച്ച് ഇന്ത്യ

കോവിഡ് മഹാമാരിയെത്തുടര്‍ന്ന് ഒരു വര്‍ഷം വൈകി ആരംഭിച്ച ടോക്യോ ഒളിംപിക്സ് രണ്ടാഴ്ച നീണ്ട കായിക മാമാങ്കത്തിനൊടുവില്‍ ഔദ്യോഗികമായി അവസാനിച്ചു. വര്‍ണശബളമായ സമാപന ചടങ്ങുകളോടെയായിരുന്നു ടോക്യോ ഒളിംപിക്സിന്റെ സമാപനം. 2024ല്‍ ഫ്രഞ്ചു തലസ്ഥാനം പാരീസിലാണ് അടുത്ത ഒളിംപിക്സ്.
2020ല്‍ നടത്താനിരുന്ന ടോക്യോ ഒളിംപിക്സ് ഈ വര്‍ഷമാണ് നടന്നതെങ്കിലും 'ടോക്യോ ഒളിംപിക്സ് 2020,' എന്ന് തന്നെയാണ് നാമകരണം ചെയ്യപ്പെട്ടത്. ഇന്ത്യ ഏറ്റവും കൂടുതല്‍ മെഡല്‍ നേടിയ ഒളിംപിക്സ് എന്ന പ്രത്യേകതയും ടോക്യോ ഒളിംപിക്സിനുണ്ട്. ഒരു സ്വര്‍ണമടക്കം ഏഴ് മെഡലുകളാണ് ടോക്യോയിലെ ലോക കായിക വേദിയില്‍ ഇന്ത്യന്‍ താരങ്ങള്‍ സ്വന്തമാക്കിയത്.
https://www.facebook.com/Malayalivartha