ടോക്യോ ഒളിമ്പിക്‌സിലെ സ്വര്‍ണ മെഡല്‍ നേട്ടത്തിന് പിന്നാലെ നീരജ് ചോപ്രക്ക് ജാവലിന്‍ ത്രോ ലോക റാങ്കിങ്ങിലും മുന്നേറ്റം

ടോക്യോ ഒളിമ്പിക്‌സിലെ സ്വര്‍ണ മെഡല്‍ നേട്ടത്തിന് പിന്നാലെ നീരജ് ചോപ്രക്ക് ജാവലിന്‍ ത്രോ ലോക റാങ്കിങ്ങിലും മുന്നേറ്റം. ഏറ്റവും പുതിയ റാങ്കിങ് അനുസരിച്ച് നീരജ് രണ്ടാം സ്ഥാനത്തെത്തി.
1396 പോയിന്റുമായി ജര്‍മനിയുടെ ജെഹന്നാസ് വെട്ടാറാണ് ഒന്നാമത്. രണ്ടാമതെത്തിയ നീരജിന് 1315പോയിന്റാണുള്ളത്. പോളണ്ടിന്റെ മാര്‍സിന്‍ ക്രുകോസ്‌കി, ചെക്ക് റിപബ്ലിക്കിന്റെ ജേക്കബ് വാഡ്‌ലിച്, ജര്‍മനിയുടെ ജൂലിയന്‍ വെബര്‍ എന്നിവരാണ് മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളില്‍.
പുരുഷന്‍മാരുടെ ഫൈനലില്‍ 87.58 മീറ്റര്‍ ജാവലിന്‍ പായിച്ചാണ് നീരജ് ഒളിമ്ബിക് അത്‌ലറ്റിക്‌സില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ കായിക താരമായത്.
"
https://www.facebook.com/Malayalivartha