ഗോളുകള്‍ കൊണ്ട് ജര്‍മ്മന്‍ ഫുട്ബാളില്‍ ഇതിഹാസമെഴുതിയ ഗെര്‍ഡ് മുള്ളര്‍ അന്തരിച്ചു

ഗോളുകള്‍ കൊണ്ട് ജര്‍മ്മന്‍ ഫുട്ബാളില്‍ ഇതിഹാസമെഴുതിയ ഗെര്‍ഡ് മുള്ളര്‍ (75) അന്തരിച്ചു. ജര്‍മ്മനിക്ക് 1972ലെ യൂറോകപ്പും 74ലെ ലോകകപ്പും നേടിക്കൊടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച മുള്ളര്‍ രാജ്യത്തിനായി 62 മത്സരങ്ങളില്‍ 68 ഗോളുകള്‍ നേടി.
ബയേണ്‍ മ്യൂണിക്കിനെ ബുണ്ടസ് ലിഗ,ജര്‍മ്മന്‍ കപ്പുകളില്‍ നാലു തവണ വീതവും യൂറോപ്യന്‍ കപ്പില്‍ മൂന്നു തവണയും ജേതാക്കളാക്കിയതില്‍ പ്രധാന പങ്കുവഹിച്ചു. 1970ല്‍ ബാള്‍ ഓണ്‍ ഡി ഓര്‍ പുരസ്‌കാരവും നേടി.
യൂറോപ്യന്‍ ക്‌ളബ് ഫുട്ബാളില്‍ മുള്ളര്‍ കുറിച്ച പല റെക്കാഡുകളും സമീപകാലത്ത് മെസിയും റോബര്‍ട്ടോ ലെവാന്‍ഡോവ്‌സ്‌കിയുമടക്കമുള്ളവരാണ് മറികടന്നത്.
https://www.facebook.com/Malayalivartha