എട്ടു വയസുകാരന് ഹൃദയ ശസ്ത്രക്രിയ നടത്തണം; ഒളിമ്പിക് മെഡല്‍ ലേലം ചെയ്ത് പോളിഷ് അത്ലറ്റ്, മെഡല്‍നേട്ടത്തിന് പിന്നാലെ അപരിചിതനായ ഒരാളെ സഹായിക്കണമെന്നായിരുന്നു മരിയയുടെ ആഗ്രഹം സഫലീകരിക്കാൻ ഒരുങ്ങി താരം

കായികലോകത്തെ അമ്പരപ്പിച്ച് ഒളിമ്പിക് താരം. എട്ടു വയസുകാരന് ഹൃദയ ശസ്ത്രക്രിയ നടത്താനായി ഒളിമ്പിക് മെഡല്‍ ലേലം ചെയ്ത് പോളിഷ് അത്ലറ്റ് കയ്യടി നേടി. പോളണ്ട് ജാവലിന്‍ ത്രോ താരം മരിയ ആന്ദ്രേചെക്കാണ് ടോക്യോ ഒളിമ്പിക്സില്‍ സ്വന്തമാക്കിയ വെള്ളി മെഡല്‍ സത്പ്രവര്‍ത്തിക്കായി ഇത്തരത്തിൽ ഉപയോഗപ്പെടുത്തിയത്.
അതേസമയം 2016ലെ റിയോ ഒളിമ്പിക്സില്‍ വെറും രണ്ടുമീറ്റര്‍ വ്യത്യാസത്തിനാണ് മരിയക്ക് മെഡല്‍ നഷ്ടമായത്. കൂടാതെ 2017ല്‍ തോളിന് പരിക്കേറ്റ താരത്തിന് 2018ല്‍ അര്‍ബുദവും ബാധിച്ചു. എന്നാല്‍ ടോക്യോയില്‍ മെഡല്‍ നേട്ടത്തോടെ മരിയ ഉഗ്രന്‍ തിരിച്ചുവരവ് നാത്തുകയായിരുന്നു.
മെഡല്‍നേട്ടത്തിന് പിന്നാലെ അപരിചിതനായ ഒരാളെ സഹായിക്കണമെന്നായിരുന്നു മരിയയുടെ ആഗ്രഹം എന്നത്. ഫേസ്‌ബുക്ക് പേജിലൂടെയാണ് എട്ട് മാസം മാത്രം പ്രായമായ പോള്‍ മിലോസ്ചെക്കിന്റെ ചികിത്സ സഹായ ഫണ്ടിനെ താരം കുറിച്ചറിഞ്ഞത്.
ടോട്ടല്‍ പള്‍മനറി വെനസ് കണക്ഷന്‍ (ടി.എ.പി.വി.സി) എന്ന രോഗമാണ് പോളിന് ബാധിച്ചത്. കുഞ്ഞിന്‍റെ നില വഷളായതിനെ തുടര്‍ന്ന് അടിയന്തിരമായ ശസ്ത്രക്രിയ നടത്തേണ്ടി വന്നിരുന്നു. 1.5 ദശലക്ഷം പോളിഷ് സ്ലോട്ടിയാണ് (2.86 കോടി രൂപ) ശസ്ത്രക്രിയക്കായി ആവശ്യമായി വന്നത്. മെഡല്‍ ലേലത്തിലൂടെ അതിന്‍റെ പകുതി പണം സമാഹരിക്കാനാകുമെന്നാണ് മരിയയുടെ ഏക പ്രതീക്ഷ.
അതോടൊപ്പം തന്നെ പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ സബ്ക 1.4 കോടി രൂപക്ക് മെഡല്‍ ലേലത്തില്‍ പിടിച്ചതായി മരിയ തിങ്കളാഴ്ച സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ തിങ്കളാഴ്ച മെഡല്‍ മരിയക്ക് തന്നെ തിരിച്ച് നല്‍കുമെന്നും ലേലത്തുക മുഴുവനായി കുഞ്ഞിന്‍റെ ചികിത്സക്കായി സംഭാവന ചെയ്യുമെന്നും സബ്ക വ്യക്തമാക്കിയിരുന്നു. പോളിന്‍റെ പേജിലൂടെ തന്നെ ചികിത്സക്കുള്ള 90 ശതമാനം തുകയും സമാഹരിച്ചു.
https://www.facebook.com/Malayalivartha