അണ്ടര്‍ 20 ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷില്‍ വെങ്കലം സ്വന്തമാക്കി അഭിമാനമായി ഇന്ത്യന്‍ ടീം

അണ്ടര്‍ 20 ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷില്‍ 4x400മീറ്റര്‍ റിലേയില്‍ വെങ്കലം സ്വന്തമാക്കി അഭിമാനമായി ഇന്ത്യന്‍ ടീം.
കപില്‍, പ്രിയ മോഹന്‍, ഭരത് എസ്, സമ്മി എന്നിവരടങ്ങുന്ന ടീമാണ് ഇന്ത്യയ്ക്ക് മെഡല്‍ നേടി കൊടുത്തത്. 3:20.60 സെക്കന്‍ഡില്‍ മത്സരം പൂര്‍ത്തിയാക്കിയാണ് ഇന്ത്യന്‍ ടീമിന്റെ വെങ്കലനേട്ടം.
അണ്ടര്‍ 20 ലോക അത്‌ലറ്റിക് ചാമ്ബ്യന്‍ഷിപ്പ് ചരിത്രത്തില്‍ ഇന്ത്യ നേടുന്ന അഞ്ചാമത്തെ മെഡലാണിത്.
മത്സരത്തില്‍ 3:19.70 സെക്കന്‍ഡില്‍ മത്സരം പൂര്‍ത്തിയാക്കിയ നൈജീരിയ സ്വര്‍ണവും 3:19.80 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത പോളണ്ട് വെള്ളിയും കരസ്ഥമാക്കി.
https://www.facebook.com/Malayalivartha