കാലിന് പരിക്ക്; യുഎസ് ഓപ്പണില്‍ നിന്ന് റാഫേല്‍ നദാല്‍ പിന്മാറി

കാലിന് പരിക്കേറ്റതിനാല്‍ തന്റെ 2021 സീസണ്‍ നേരത്തെ അവസാനിപ്പിക്കുമെന്ന് റാഫേല്‍ നദാല്‍ വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ആഗസ്ത് 30 മുതല്‍ ആരംഭിക്കുന്ന യുഎസ് ഓപ്പണില്‍ സ്പെയിന്‍കാരന്‍ പങ്കെടുക്കില്ലെന്നാണ് അറിയിച്ചിരിക്കുന്നത്.
“നിര്‍ഭാഗ്യവശാല്‍ 2021 സീസണ്‍ അവസാനിപ്പിക്കേണ്ടതുണ്ടെന്ന് ഞാന്‍ നിങ്ങളെ അറിയിക്കാന്‍ ആഗ്രഹിക്കുന്നു. സത്യസന്ധമായി, ഒരു വര്‍ഷമായി ഞാന്‍ എന്റെ കാലുകൊണ്ട് അനുഭവിക്കേണ്ടതിലും കൂടുതല്‍ കഷ്ടപ്പെടുന്നു, എനിക്ക് കുറച്ച് സമയം വേണം,” നദാല്‍ ട്വീറ്റ് ചെയ്തു. 20 തവണ ഗ്രാന്‍ഡ്സ്ലാം ജേതാവായ റാഫേലിന് കാലിന് പരിക്കേറ്റതിനാല്‍ സിന്‍സിനാറ്റി മാസ്റ്റേഴ്സ്, കനേഡിയന്‍ ഓപ്പണ്‍ എന്നിവ നഷ്ടപ്പെട്ടു.
https://www.facebook.com/Malayalivartha