അണ്ടര്‍ 20 ലോക അത്‌ലറ്റിക്‌സ് മീറ്റ്; ഇന്ത്യയുടെ അമിത് ഖത്രിയ്‌ക്ക് വെള്ളി

ഇരുപത് വയസില്‍ താഴെയുള്ളവരുടെ ലോക അത്ലറ്റിക്സ് മീറ്റില്‍ ഇന്ത്യക്ക് രണ്ടാം മെഡല്‍. 10 കിലോ മീറ്റര്‍ നടത്തത്തില്‍ അമിത് ഖാത്രിയാണ് വെള്ളി നേടിയത്. 42:17.94 സമയമെടുത്താണ് അമിത് നടത്തം പൂര്‍ത്തിയാക്കിയത്. ഈ ഇനത്തില്‍ കെനിയയുടെ ഹെറിസ്റ്റോണ്‍ വാന്‍യോണി സ്വര്‍ണം നേടി. 42:10.84 മിനിട്ടിലാണ് താരം ഒന്നാം സ്ഥാനത്തെത്തിയത്.
ഹരിയാന സ്വദേശിയായ ഖത്രി ദേശീയ റെക്കോഡ് ഉടമയായ ഖത്രി ആദ്യലാപ്പ് മുതല്‍ ഒന്നാം സ്ഥാനത്തായിരുന്നു. എന്നാല്‍ അവസാന രണ്ട് ലാപ്പുകളില്‍ പിന്നോട്ട് പോയതിനെ തുടര്‍ന്നാണ് താരം രണ്ടാം സ്ഥാനത്തേക്ക് പോയത്. അണ്ടര്‍ 20 ലോക അത്ലറ്റിക്സ് മീറ്റില്‍ മെഡല്‍ നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമാണ് ഖത്ര. നേരത്തെ മിക്‌സഡ് റിലേയില്‍ ഇന്ത്യന്‍ ടീം വെങ്കലം സ്വന്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha