ഒരൊറ്റ സെന്റീമീറ്റര്‍ പൊന്ന് വെള്ളിയാക്കി..... അണ്ടര്‍ 20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഷൈലി സിങിന് വെള്ളി

ഒരൊറ്റ സെന്റീമീറ്റര്‍ പൊന്ന് വെള്ളിയാക്കി..... ഷൈലി സിംഗും ലോക ചാമ്പ്യന്‍ഷിപ്പിലെ സ്വര്‍ണവും തമ്മിലെ വ്യത്യാസം അത്രമാത്രമായിരുന്നു.ഇന്നലെ കെനിയയിലെ നെയ്‌റോബിയില്‍ വനിതകളുടെ ലോംഗ് ജംപ് ഫൈനലില്‍ മത്സരിച്ച 12 പേരും ആദ്യ മൂന്ന് ശ്രമങ്ങള്‍ വീതം പൂര്‍ത്തിയാക്കിയപ്പോള്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യന്‍ താരം ഷൈലി സിംഗായിരുന്നു.
എന്നാല്‍ സ്വീഡന്‍കാരി മാജാ അസ്‌കാജ് തന്റെ നാലാം ശ്രമത്തില്‍ ഷൈലിയെക്കാള്‍ ഒരു സെന്റീമീറ്റര്‍ അധികം ചാടി. ആ ഒറ്റ സെന്റീമീറ്ററാണ് ഷൈലിയുടെ പൊന്ന് വെള്ളിയാക്കി മാറ്റിയത്.
ക്വാളിഫിക്കേഷന്‍ റൗണ്ടില്‍ ഒന്നാം സ്ഥാനക്കാരിയായെത്തിയ ഷൈലി ഫൈനലില്‍ ആദ്യ ശ്രമത്തില്‍ 6.34 മീറ്റര്‍ ചാടി മൂന്നാം സ്ഥാനത്തായിരുന്നു. രണ്ടാം ശ്രമത്തിലും ഇതേദൂരവും ഇതേസ്ഥാനവും നിലനിറുത്തി.
മൂന്നാം ശ്രമത്തിലാണ് ഷൈലിതന്റെ മികച്ച ദൂരമായ 6.59 മീറ്റര്‍ ചാടിയത്. ഇതോടെ ഒന്നാം സ്ഥാനം ഷൈലിക്കായി. നാലാം ശ്രമത്തില്‍ സ്വീഡിഷ് താരം 6.60 മീറ്റര്‍ ചാടിയപ്പോള്‍ ഷൈലിയുടെ അടുത്ത രണ്ട് ശ്രമങ്ങളും ഫൗളായി.അവസാന ശ്രമത്തില്‍ ഷൈലി6.37മീറ്ററും സ്വീഡിഷ് താരം 6.48 മീറ്ററും ചാടി.
ഒറ്റ സെന്റീമീറ്ററിന് സ്വര്‍ണം പോയെങ്കിലും മത്സരശേഷം സ്വീഡിഷ് താരത്തെ വാരിപ്പുണര്‍ന്ന് ആശ്ലേഷിച്ച് സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് പ്രദര്‍ശിപ്പിച്ചാണ് ഷൈലി പിറ്റ് വിട്ടത്.
വനിതാ ലോംഗ്ജമ്ബില്‍ വിസ്മയം സൃഷ്ടിച്ച മലയാളി താരം അഞ്ജു ബോബി ജോര്‍ജിന്റെ പിന്‍ഗാമിയായാണ് ഷൈലിയെ വിശേഷിപ്പിക്കുന്നത്.
"
https://www.facebook.com/Malayalivartha