സെപ്റ്റംബര്‍ 5വരെ നീണ്ടു നില്‍ക്കുന്ന ടോക്യോ ഒളിംപിക്‌സ് പാരാലിംപിക്‌സ് മത്സരങ്ങള്‍ക്ക് ഇന്നലെ തുടക്കമായി

സെപ്റ്റംബര്‍ 5വരെ നീണ്ടു നില്‍ക്കുന്ന ടോക്യോ ഒളിംപിക്‌സ് പാരാലിംപിക്‌സ് മത്സരങ്ങള്‍ക്ക് ഇന്നലെ വൈകിട്ട് തുടക്കമായി. നാഷ്ണല്‍ സ്റ്റേഡിയത്തില്‍ ഇന്ത്യക്കായി തേക് ചന്ദാണ് പതാകയേന്തിയത്.
റിയോ പാരാലിംപിക്സിലെ സ്വര്‍ണമെഡല്‍ ജേതാവ് മാരിയപ്പന്‍ തങ്കവേലു കൊവിഡ് പൊസറ്റീവായ വ്യക്തിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടതിനെത്തുടര്‍ന്നാണ് തേക് ചന്ദിനെ ഇന്ത്യയുടെ പതാകവാഹകനായി തെരഞ്ഞെടുത്തത്.
കൊവിഡ് പോസറ്റീവായ വ്യക്തിയുമായി സമ്ബര്‍ക്കത്തിലേര്‍പ്പെട്ട മാരിയപ്പന്‍ തങ്കവേലുവിന് പുറമെ ഇന്ത്യയുടെ മറ്റ് അഞ്ച് കായികതാരങ്ങള്‍ കൂടി ഐസൊലേഷനിലാണ്.
54 അംഗ സംഘമാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് പാരാലിംപിക്സില്‍ പങ്കെടുക്കുന്നത്. 1968ല്‍ ആദ്യമായി പാരാലിംപിക്സില്‍ പങ്കെടുത്തത് മുതല്‍ നാലു സ്വര്‍ണവും നാലു വെള്ളിയും നാലു വെങ്കലവും അടക്കം 12 മെഡലുകളാണ് ഇന്ത്യ ഇതുവരെ നേടിയിട്ടുള്ളത്.
"
https://www.facebook.com/Malayalivartha