പാരാലിമ്പിക് ഗെയിംസില്‍ ഭവിന പട്ടേല്‍ ഫൈനലിലേക്ക്

പാരാലിമ്പിക് ഗെയിംസില്‍ ഭവിന പട്ടേല്‍ ഫൈനലിലേക്ക്. പാരാലിമ്പിക് ഗെയിംസില്‍ വനിതകളുടെ സിംഗിള്‍സ് ക്ലാസ് 4 ന്റെ സെമിയില്‍ ഇന്ത്യയുടെ ഭവിന പട്ടേല്‍ ലോക മൂന്നാം നമ്പര്‍ ചൈനയുടെ സാങ് മിയാവോയെ പരാജയപ്പെടുത്തി. 3-0 എന്ന സ്‌കോറിനായിരുന്നു വിജയം.
ആദ്യ ഗെയിം 7-11-ല്‍ തോറ്റതിന് ശേഷം, 34-കാരിയായ ഭവിന റിയോ പാരാലിമ്ബിക് ഗെയിംസ് വെള്ളി മെഡല്‍ ജേതാവായ മിയാവോയെ 7-11, 11-7, 11-4, 9-11, 11-8-ല്‍ പരാജയപ്പെടുത്തി.
34 മിനിറ്റ് നീണ്ട് നിന്ന് മത്സരത്തില്‍ മികച്ച പ്രകടനത്തിലൂടെ ഫൈനലില്‍ ഒരു സ്ഥാനം ഉറപ്പിച്ചു. ആദ്യമായി പാരാലിമ്ബ്യന്‍ ഭവിന ഇപ്പോള്‍ പാരാലിമ്ബിക് ഗെയിംസില്‍ ടേബിള്‍ ടെന്നീസിലെ ആദ്യ വെള്ളി മെഡല്‍ ഇന്ത്യയ്ക്ക് ഉറപ്പുനല്‍കി.
"
https://www.facebook.com/Malayalivartha