മുംബൈ ഇന്ത്യന്‍സിന് വീണ്ടും തിരിച്ചടി... മത്സരത്തിനിടെ സൂര്യകുമാറിന് പരിക്ക്, ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ സൂര്യകുമാര്‍ യാദവിന്റെ സേവനം ടീമിന് നഷ്ടമായേക്കും

മുംബൈ ഇന്ത്യന്‍സിന് വീണ്ടും തിരിച്ചടി. ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ സൂര്യകുമാര്‍ യാദവിന്റെ സേവനം ടീമിന് നഷ്ടമാകും. പരിക്കേറ്റ താരത്തിന് ശേഷിക്കുന്ന മത്സരങ്ങളില്‍ കളിക്കാന്‍ കഴിയില്ലെന്ന് ടീം മാനേജ്‌മെന്റ് വ്യക്തമാക്കി.
മേയ് ആറിന് ഗുജറാത്ത് ടൈറ്റന്‍സിനെതിരേ നടന്ന മത്സരത്തിനിടെയാണ് സൂര്യകുമാറിന് പരിക്കേറ്റത്. അഞ്ച് റണ്‍സിന് മുംബൈ വിജയിച്ച മത്സരത്തില്‍ താരം 13 റണ്‍സ് നേടിയിരുന്നു. സീസണിലെ തുടക്ക മത്സരങ്ങളും പരിക്ക് മൂലം സൂര്യകുമാര്‍ യാദവിന് നഷ്ടമായിരുന്നു.
11 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ പോയിന്റ് പട്ടികയില്‍ രണ്ടു ജയവുമായി മുംബൈ നിലവില്‍ അവസാന സ്ഥാനത്താണ്. അതിനിടെയാണ് സൂര്യകുമാര്‍ യാദവിന്റെ പരിക്കും ടീമിന് തലവേദനയാകുകയാണ്.
https://www.facebook.com/Malayalivartha