ലോകകപ്പ് യോഗ്യത പ്ലേ ഓഫ് ഫൈനലില്‍ യുക്രൈനിനെ കീഴടക്കി വെയ്ല്‍സ്.... ലോകകപ്പിന് യോഗ്യത നേടുന്നത് 64 വര്‍ഷങ്ങള്‍ക്കു ശേഷം

ലോകകപ്പ് യോഗ്യത പ്ലേ ഓഫ് ഫൈനലില്‍ യുക്രൈനിനെ കീഴടക്കി വെയ്ല്‍സ്.... ലോകകപ്പിന് യോഗ്യത നേടുന്നത് 64 വര്‍ഷങ്ങള്‍ക്കു ശേഷം.
എതിരില്ലാത്ത ഒരു ഗോളിനാണ് വെയ്ല്‍സ് യുക്രൈനിനെ കീഴടക്കിയത്. ഇതോടെ വെയ്ല്‍സ് 2022 ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടി. യുക്രൈന്‍ പുറത്തായി.
്. 34-ാം മിനിറ്റില്‍ ആന്‍ഡ്രി യാര്‍മോലെങ്കോ വഴങ്ങിയ സെല്‍ഫ് ഗോളാണ് വെയ്ല്‍സിന് തുണയായത്. വെയ്ല്‍സ് നായകന്‍ ഗരെത് ബെയ്ല്‍ 34-ാം മിനിറ്റിലെടുത്ത ഫ്രീകിക്ക് ഹെഡ്ഡ് ചെയ്ത് പുറത്തേക്ക് കളയാനുള്ള യാര്‍മോലെങ്കോയുടെ ശ്രമം പാളിപ്പോയി.
പന്ത് താരത്തിന്റെ തലയിലുരുമ്മി വലയില്‍ കയറി. ഈ ഗോളിന്റെ ബലത്തില്‍ വെയ്ല്‍സ് ലോകകപ്പ് യോഗ്യത ഉറപ്പാക്കി. വെയ്ല്‍സ് ഗോള്‍കീപ്പര്‍ വെയ്ന്‍ ഹെന്നസിയുടെ തകര്‍പ്പന്‍ സേവുകളും യുക്രൈനിന്റെ മോഹങ്ങള്‍ക്ക് തിരിച്ചടിയായി.
ഇതിന് മുന്‍പ് 1958-ലാണ് വെയ്ല്‍സ് ലോകകപ്പ് കളിച്ചത്. അന്ന് ബ്രസീലിനോട് തോറ്റ് വെയ്ല്‍സ് പുറത്തായി. ഫുട്ബോള്‍ ഇതിഹാസം പെലെയാണ് അന്ന് ബ്രസീലിനായി വിജയഗോള്‍ നേടിയത്. ഈ വിജയത്തോടെ ഹോം ഗ്രൗണ്ടില്‍ തുടര്‍ച്ചയായ 19 മത്സരങ്ങളില്‍ പരാജയമറിയാതെ മുന്നേറാന്‍ വെയ്ല്‍സിന് സാധിക്കുകയുണ്ടായി. നാല് വര്‍ഷം മുന്‍പാണ് വെയ്ല്‍സ് അവസാനമായി ഹോംഗ്രൗണ്ടില്‍ തോറ്റത്.
ഈ വിജയത്തോടെ വെയ്ല്‍സ് ഗ്രൂപ്പ് ബിയിലേക്കാണ് യോഗ്യത നേടുന്നത്.് വെയല്‍സ് കളിക്കേണ്ടത് ഗ്രൂപ്പ് ബി യില്‍ കരുത്തരായ ഇംഗ്ലണ്ട്, അമേരിക്ക, ഇറാന്‍ എന്നീ ടീമുകള്‍ക്കെതിരേയാണ്.
"
https://www.facebook.com/Malayalivartha