ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് വനിതാ വിഭാഗം ജാവലിന്‍ ത്രോയില്‍ ഇന്ത്യന്‍ താരം അന്നു റാണി ഫൈനലിന് യോഗ്യത നേടി

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് വനിതാ വിഭാഗം ജാവലിന്‍ ത്രോയില്‍ ഇന്ത്യന്‍ താരം അന്നു റാണി ഫൈനലിന് യോഗ്യത നേടി. 59.60 മീറ്റര്‍ ദൂരം കണ്ടെത്തി എട്ടാം സ്ഥാനത്താണ് അന്നു യോഗ്യതാ മത്സരം പൂര്‍ത്തിയാക്കിയത്. ആദ്യ ശ്രമം ഫൗളാക്കിയ താരത്തിന് രണ്ടാം ശ്രമത്തില്‍ 55.35 മീറ്റര്‍ ദൂരം കണ്ടെത്താനേ സാധിച്ചുള്ളു.
മൂന്നാം ശ്രമത്തിലും സ്വഭാവിക യോഗ്യതാ ദൂരമായ 62.50 മീറ്റര്‍ താണ്ടാന്‍ സാധിച്ചില്ലെങ്കിലും ആദ്യ 12 സ്ഥാനങ്ങള്‍ക്കുള്ളില്‍ ഉള്‍പ്പെട്ടതിനാല്‍ അന്നു ഫൈനലിന് യോഗ്യത നേടുകയായിരുന്നു.
ദേശീയ റെക്കോര്‍ഡിന് ഉടമയായ താരം ശനിഴായ്ച നടക്കുന്ന ഫൈനലില്‍ ഓസ്‌ട്രേലിയയുടെ ഒളിംപിക് മെഡല്‍ ജേതാവ് കെസ്ലി ലീ ബാര്‍ബര്‍ അടക്കമുള്ള താരങ്ങളെ നേരിടും.
"
https://www.facebook.com/Malayalivartha