ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ലോക റെക്കോഡോടെ സ്വര്‍ണം നേടി അമേരിക്കയുടെ സിഡ്നി മക്ലാഫ്ലിന്‍...

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ലോക റെക്കോഡോടെ സ്വര്‍ണം നേടി അമേരിക്കയുടെ സിഡ്നി മക്ലാഫ്ലിന്‍. 50.68 സെക്കന്‍ഡില്‍ മത്സരം പൂര്‍ത്തിയാക്കിയ 22-കാരിയായ സിഡ്നി, ഒരു മാസം മുമ്പ് താന്‍ തന്നെ കുറിച്ച 51.41 സെക്കന്‍ഡിന്റെ റെക്കോഡാണ് തിരുത്തിയെഴുതിയത്.
52.27 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത നെതര്‍ലന്‍ഡ്സിന്റെ ഫെംകെ ബോല്‍ വെള്ളിയും 53.13 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത അമേരിക്കയുടെ ദലിയ മുഹമ്മദ് വെങ്കലവും സ്വന്തമാക്കി.
അതേസമയം ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്‍മാരുടെ 400 മീറ്ററില്‍ അമേരിക്കയുടെ മൈക്കല്‍ നോര്‍മാന് സ്വര്‍ണം. ഫൈനലില്‍ 44.29 സെക്കന്‍ഡിലാണ് താരം ഫിനിഷ് ചെയ്തത്.
44.48 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ഗ്രെനഡയുടെ കിരാനി ജെയിംസിനാണ് വെള്ളി. ബ്രിട്ടന്റെ മാത്യു ഹഡ്സണ്‍ സ്മിത്ത് 44.66 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് വെങ്കലം സ്വന്തമാക്കി.
"
https://www.facebook.com/Malayalivartha