നാലുവര്‍ഷത്തെ ഇടവേളക്ക് ശേഷം തലസ്ഥാനനഗരം ആതിഥേയത്വം വഹിക്കുന്ന 64ാമത് സംസ്ഥാന സ്കൂള്‍ കായികമേളക്ക് നാളെ തുടക്കമാകും
നാലുവര്‍ഷത്തെ ഇടവേളക്ക് ശേഷം തലസ്ഥാനനഗരം ആതിഥേയത്വം വഹിക്കുന്ന 64ാമത് സംസ്ഥാന സ്കൂള്‍ കായികമേളക്ക് നാളെ തുടക്കമാകും.
കോവിഡ് പ്രതിസന്ധി മൂലം രണ്ടുവര്‍ഷം മുടങ്ങിയ മേളക്ക് ഇക്കുറി വൈവിധ്യവും ഏറെ. നാലുദിവസമായി രാത്രി വരെ നീളുന്ന മേളയില്‍ ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയവും യൂനിവേഴ്സിറ്റി സ്റ്റേഡിയവുമാണ് മത്സരവേദിയായിട്ടുള്ളത്.
രണ്ടുവര്‍ഷം മുമ്പ് കണ്ണൂരില്‍ നിര്‍ത്തിയ ഇടത്തുനിന്ന് തുടങ്ങാനാണ് നിലവിലെ ചാമ്പ്യന്മാരായ പാലക്കാടിന്റെ ശ്രമം. രണ്ടുവര്‍ഷത്തെ ഇടവേളക്കുശേഷം എറണാകുളത്തോട് കപ്പ് പിടിച്ചുവാങ്ങിയ പാലക്കാടിന്റെ ഭാഗ്യനാട് കൂടിയാണ് അനന്തപുരി.
കല്ലടി എച്ച്.എസിന്റെയും ബി.ഇ.എം.എസ് എച്ച്.എസിന്റെയും കരുത്തിലായിരുന്നു കഴിഞ്ഞതവണ പാലക്കാടിന്റെ കിരീടനേട്ടം.നഷ്ടപ്പെട്ട ചാമ്പ്യന്‍പട്ടം തിരിച്ചുപിടിക്കാനായി ഉറച്ചാണ് എറണാകുളത്തിന്റെ വരവ്. കോതമംഗലം മാര്‍ ബേസില്‍, സെന്റ് ജോര്‍ജ് സ്കൂളുകളുടെ കരുത്തിലാണ് എറണാകുളം സ്വര്‍ണക്കപ്പില്‍ മുത്തമിട്ട് വന്നത്.
എന്നാല്‍ സെന്റ് ജോര്‍ജിന്റെ പങ്കാളിത്തം കുറഞ്ഞതാണ് കഴിഞ്ഞതവണ കിരീടം നഷ്ടപ്പെടാന്‍ കാരണം. പാലക്കാടിനും എറണാകുളത്തിനും വെല്ലുവിളി ഉയര്‍ത്തി കോഴിക്കോടുമുണ്ട്.
"
https://www.facebook.com/Malayalivartha