വനിത ടി20... ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും...

വനിത ടി20 ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും. എഡ്ജ്ബാസ്റ്റണില്‍ വൈകുന്നേരം ഏഴിന് ആരംഭിക്കുന്ന മത്സരത്തില്‍ തികഞ്ഞ ജയപ്രതീക്ഷയോടെയാണ് ടീം ഇന്ത്യ എത്തുന്നത്.
കഴിഞ്ഞ നവംബറില്‍ ഏകദിന ലോകകപ്പില്‍ മുത്തമിട്ട ഹര്‍മന്‍പ്രീതും സംഘവും കുട്ടിക്രിക്കറ്റിലും കിരീടം സ്വന്തമാക്കുകയെന്ന ലക്ഷ്യവുമായാണ് ഇംഗ്ലണ്ടിലെത്തിയിരിക്കുന്നത്. ടി20യില്‍ 16 തവണ പാകിസ്താനുമായി ഏറ്റുമുട്ടിയപ്പോള്‍ 13ലും ഇന്ത്യയാണ് ജയിച്ചിട്ടുള്ളത്.
സ്മൃതി മന്ദാനയും ഷഫാലി വര്‍മയും ഓപ്പണ്‍ ചെയ്യുന്ന ബാറ്റിങ് നിരയിലാണ് ഇന്ത്യയുടെ പ്രതീക്ഷ. പവര്‍പ്ലേയില്‍ തന്നെ കളി കൈപ്പിടിയിലാക്കാനായി മികവുള്ള താരങ്ങളാണ് ഇരുവരും. എന്നാല്‍ ഷഫാലിയുടെ ഫോം ആശങ്കയാകുന്നു. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് നേതൃത്വം നല്‍കുന്ന മധ്യനിരയും ശക്തമാണ്.
അതേയമയം പാകിസ്താന്റെ പ്രതീക്ഷയത്രയും ക്യാപ്റ്റന്‍ സന ഫാത്തിമയിലാണ്. ഓള്‍റൗണ്ടറായ സന ഫാത്തിമ, ബാറ്റിങ്ങിലും ബൗളിങ്ങിലും മികച്ച ഫോമിലാണ്.ഗ്രൂപ്പ് എയിലാണ് ഇന്ത്യയും പാകിസ്ഥാനുമുള്ളത്.
"
https://www.facebook.com/Malayalivartha

























