സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ഗ്രൂപ്പ് മത്സരത്തില്‍ കേരളത്തിനു തുടര്‍ച്ചയായ മൂന്നാം ജയം... ആന്ധ്രപ്രദേശിനെ എതിരില്ലാത്ത 5 ഗോളുകള്‍ക്കാണു കേരളം തോല്‍പ്പിച്ചത്

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ഗ്രൂപ്പ് മത്സരത്തില്‍ കേരളത്തിനു തുടര്‍ച്ചയായ മൂന്നാം ജയം. കോഴിക്കോട് ഇഎംഎസ് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ ആന്ധ്രപ്രദേശിനെ എതിരില്ലാത്ത 5 ഗോളുകള്‍ക്കാണു കേരളം തോല്‍പ്പിച്ചത്.
15ാം മിനിറ്റില്‍ നിജോ ഗില്‍ബര്‍ട്ടിലൂടെ കേരളം ആദ്യ ഗോള്‍ നേടി. പിന്നാലെ മുഹമ്മദ് സലിം, അബ്ദു റഹിം, വിശാഖ് മോഹനന്‍, എം.വിഘ്‌നേശ് എന്നിവരും കേരളത്തിനായി സ്‌കോര്‍ ചെയ്തു. വി.മിഥുന് പകരം എം.വിഘ്‌നേശാണു ടീമിനെ നയിച്ചത്.
ഇതോടെ ഗ്രൂപ്പില്‍ കേരളം 9 പോയിന്റുമായി ഒന്നാം സ്ഥാനം നിലനിര്‍ത്തി. കഴിഞ്ഞ കളിയില്‍ നിന്ന് മാറ്റങ്ങളുമായാണു കേരളം ഇറങ്ങിയത്.
"
https://www.facebook.com/Malayalivartha