പ്രതീക്ഷയോടെ ഇന്ത്യന്‍ ടീം ലോകകപ്പ് ഹോക്കിയില്‍ ആദ്യപോരാട്ടത്തിനിറങ്ങുന്നു....കരുത്തരായ സ്‌പെയിനാണ് എതിരാളി

പ്രതീക്ഷയോടെ ഇന്ത്യന്‍ ടീം ലോകകപ്പ് ഹോക്കിയില്‍ ആദ്യപോരാട്ടത്തിനിറങ്ങുന്നു. റൂര്‍ക്കേലയിലെ ബിര്‍സ മുണ്ട സ്റ്റേഡിയത്തില്‍ ഇന്ന് രാത്രി ഏഴുമണിക്ക് നടക്കുന്ന പോരാട്ടത്തില്‍ കരുത്തരായ സ്‌പെയിനാണ് എതിരാളി. ഹര്‍മന്‍പ്രീത് സിങ് നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ മലയാളി താരം പി.ആര്‍. ശ്രീജേഷുമുണ്ട്.
1975-ല്‍ കിരീടം നേടിയതിനുശേഷം ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്താനായി ഇന്ത്യന്‍ ടീമിനായിട്ടില്ല. എന്നാല്‍, ഇത്തവണ പ്രതീക്ഷയേറെയാണ്. 2019-ല്‍ ടീമിന്റെ ചുമതലയേറ്റെടുത്ത പരിശീലകന്‍ ഗ്രഹാം റീഡിനു കീഴില്‍ ടീം അടിമുടി മാറിയിട്ടുണ്ട്
. നാലാം ലോകകപ്പില്‍ കളിക്കുന്ന ഗോള്‍ കീപ്പര്‍ പി.ആര്‍. ശ്രീജേഷ്, പ്രതിരോധത്തില്‍ നായകനും പെനാല്‍ട്ടി കോര്‍ണര്‍ വിദഗ്ധനുമായ ഹര്‍മന്‍പ്രീത് സിങ്, ഉപനായകന്‍ അമിത് രോഹിഡാസ്, മധ്യനിരയില്‍ മന്‍പ്രീത് സിങ്, ഹാര്‍ദിക് സിങ്, മുന്നേറ്റത്തില്‍ മന്‍ദീപ് സിങ്, ആകാഷ്ദീപ് സിങ് എന്നിവരിലാണ് ടീമിന്റെ പ്രതീക്ഷ. 1948-നുശേഷം സ്പെയിനുമായി 30 മത്സരങ്ങളാണ് ഇന്ത്യ കളിച്ചത്.
1971ലും 1988-ലും റണ്ണറപ്പായ ചരിത്രമുള്ള സ്പെയിന്‍ 2006-ല്‍ മൂന്നാമതെത്തിയിരുന്നു. ഇത്തവണ ടീമിനെ നയിക്കുന്നത് അല്‍വാരെ ലെഗ് ലെസിയാണ്. അര്‍ജന്റീനക്കാരായ മാക്സ് കാല്‍ഡെസാണ് പരിശീലകന്‍. പൂള്‍ ഡി-യില്‍ ഇംഗ്ലണ്ട്, വെയ്ല്‍സ് ടീമുകളാണ് മറ്റ് എതിരാളികള്‍. മറ്റുമത്സരങ്ങളില്‍ അര്‍ജന്റീന ദക്ഷിണാഫ്രിക്കയെയും ഓസ്ട്രേലിയ ഫ്രാന്‍സിനെയും ഇംഗ്ലണ്ട് വെയ്ല്‍സിനെയും നേരിടും.
"
https://www.facebook.com/Malayalivartha