പ്രീമിയര്‍ ലീഗില്‍ ഒന്നാമതുള്ള ആഴ്‌സണലിനെതിരെ സമനില പിടിച്ച് ലിവര്‍പുള്‍

പ്രീമിയര്‍ ലീഗില്‍ ഒന്നാമതുള്ള ആഴ്‌സണലിനെതിരെ സമനില പിടിച്ച് ലിവര്‍പുള്‍. ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തില്‍ 2-2നാണ് ഇരുടീമും സമനിലയില്‍ പിരിഞ്ഞത്. രണ്ടു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് ലിവര്‍പുള്‍ സമനില പിടിച്ചത്.
എട്ടാം മിനിറ്റില്‍ യുവതാരം ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി ആഴ്‌സണലിന്റെ ആദ്യ ഗോള്‍ നേടി. 28-ാം മിനിറ്റില്‍ ഗബ്രിയേല്‍ ജീസസ് ആഴ്‌സണലിന്റെ ലീഡ് രണ്ടായി. ഇടതുവിംഗില്‍ മാര്‍ട്ടിനെല്ലി നല്‍കിയ ക്രോസ് ജീസസ് ഹെഡറിലൂടെ വലയിലെത്തിച്ചു. 42ാം മിനിറ്റില്‍ മുഹമ്മദ് സലായിലൂടെ ലിവര്‍പുള്‍ ആദ്യ ഗോള്‍ നേടി. രണ്ടാം പകുതിയുടെ തുടക്കംമുതല്‍ ലിവര്‍പുള്‍ ആക്രമിച്ച് കളിച്ചെങ്കിലും ഗോള്‍വീണില്ല.
കളി അവസാനിക്കാനായി മൂന്നു മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോള്‍ ഫിര്‍മിനോ നേടിയ ഗോളാണ് ലിവര്‍പുളിന് സമനില നേടികൊടുത്തത്.
ലീഗില്‍ 30 മത്സരങ്ങളില്‍ 73 പോയിന്റുമായി ഒന്നാമത് തുടരുകയാണ് ആഴ്‌സണല്‍. രണ്ടാമതുള്ള മാഞ്ചസ്റ്റര്‍ സിറ്റിക്ക് 29 കളിയില്‍ 67 പോയിന്റുണ്ട്. 44 പോയിന്റുമായി ഒമ്പതാമതാണ് ലിവര്‍പുള്‍.
https://www.facebook.com/Malayalivartha