എഫ്.സി ഗോവ ക്യാപ്റ്റന്‍ ബ്രണ്ടന്‍ ഫെര്‍ണാണ്ടസിന്റെ പിതാവ് ജാജു ഫെര്‍ണാണ്ടസ് അന്തരിച്ചു....

എഫ്.സി ഗോവ ക്യാപ്റ്റന്‍ ബ്രണ്ടന്‍ ഫെര്‍ണാണ്ടസിന്റെ പിതാവ് ജാജു ഫെര്‍ണാണ്ടസ് അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ എട്ടരയോടെ ഹൃദയാഘാതം സംഭവിച്ചാണ് മരണം.
സൂപ്പര്‍ കപ്പില്‍ കളിക്കാനായി കോഴിക്കോട്ടെത്തിയ ബ്രണ്ടന്‍ ഫെര്‍ണാണ്ടാസ് പിതാവിന്റെ മരണ വിവരമറിഞ്ഞതോടെ ഗോവയിലേക്ക് തിരിച്ചു.
സൗത്ത് ഗോവ സ്വദേശിയായ ജാജു കഴിഞ്ഞ ആറ് വര്‍ഷമായി ഗോവ ഫുട്ബോള്‍ അസോസിയേഷന്‍ എക്സിക്യൂട്ടീവ് അംഗമായിരുന്നു. അദ്ദേഹം കൊങ്കിണി നാടകങ്ങളിലെ പ്രശസ്ത നടനുമായിരുന്നു .
"
https://www.facebook.com/Malayalivartha