യുവേഫ ചാന്പ്യന്‍സ് ലീഗ് ആദ്യപാദ ക്വാര്‍ട്ടര്‍ പോരാട്ടങ്ങളില്‍ റയല്‍ മാഡ്രിഡിനും എസി മിലാനും ജയം

യുവേഫ ചാന്പ്യന്‍സ് ലീഗ് ആദ്യപാദ ക്വാര്‍ട്ടര്‍ പോരാട്ടങ്ങളില്‍ റയല്‍ മാഡ്രിഡിനും എസി മിലാനും ജയം. ഇംഗ്ലണ്ടില്‍ നിന്നുള്ള ചെല്‍സിയെ മറുപടിയില്ലാത്ത രണ്ടു ഗോളിനാണ് സ്പാനിഷ് വമ്പന്മാരായ റയല്‍ തോല്‍പ്പിച്ചത്.
സാന്റിയാഗോ ബെര്‍ണബ്യൂവില്‍ നടന്ന മത്സരത്തില്‍ കരീം ബെന്‍സേമയുടെ (21') ഗോളില്‍ റയല്‍ ആദ്യ ലീഡ് നേടി. 74-ാം മാര്‍ക്കോ അസെസിയോ റയലിന്റെ രണ്ടാം ഗോളും നേടി.
59-ാം മിനിറ്റില്‍ ബെന്‍ചില്‍വെല്‍ ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തുപോയത് ചെല്‍സിക്ക് തിരിച്ചടിയായി. ഇറ്റാലിയന്‍ വമ്പന്മാര്‍ ഏറ്റുമുട്ടിയ മത്സരത്തില്‍ ജയം എസി മിലാന്.
സാന്‍ സിരോയില്‍ അരങ്ങേറിയ മത്സരത്തില്‍ നപ്പോളിയെ എതിരില്ലാത്ത ഒരു ഗോളിന് എസി മിലാന്‍ തോല്‍പ്പിച്ചു. അള്‍ജീരിയന്‍ സ്റ്റാര്‍ ഇസ്മായില്‍ ബെന്നസെര്‍ (40') മിലാന്റെ വിജയഗോള്‍ നേടി.
"
https://www.facebook.com/Malayalivartha