ഫ്രഞ്ച് ലീഗ് ഫുട്ബോളില്‍ ലീഡുയര്‍ത്തി പിഎസ്ജി... ഏറ്റവും കൂടുതല്‍ തവണ ഗോളിന്റെ ഭാഗമാവുന്ന താരമായി മാറി മെസി

ഫ്രഞ്ച് ലീഗ് ഫുട്ബോളില്‍ ലീഡുയര്‍ത്തി പിഎസ്ജി. ഒന്നിനെതിരെ മൂന്ന് ഗോളിന് ലെന്‍സിനെ തോല്‍പ്പിച്ചാണ് പിഎസ്ജി കിരീടത്തോട് ഒരുപടി കൂടി അടുത്തത്.
കിലിയന്‍ എംബാപ്പേ, വിറ്റീഞ്ഞ, ലയണല്‍ മെസി എന്നിവരാണ് പിഎസ്ജിയുടെ ഗോളുകള്‍ നേടിയത്. സാലിസ് അബ്ദുല്‍ അഹമ്മദ് പത്തൊന്‍പതാം മിനിറ്റില്‍ ചുവപ്പ് കാര്‍ഡ് കണ്ടതോടെ ഭൂരിഭാഗം സമയവും ലെന്‍സ് പത്തുപേരുമായാണ് കളിച്ചത്. പിഎസ്ജിക്ക് 72 പോയിന്റും രണ്ടാം സ്ഥാനത്തുള്ള ലെന്‍സിന് 63 പോയിന്റുമാണുള്ളത്.
ഗോള്‍ നേട്ടത്തോടെ മറ്റൊരു റെക്കോര്‍ഡ് കൂടി മെസി അക്കൗണ്ടില്‍ ചേര്‍ത്തു. ഏറ്റവും കൂടുതല്‍ തവണ ഗോളിന്റെ ഭാഗമാവുന്ന താരമായി. മെസിക്ക് 1004 ഗോള്‍+ അസിസ്റ്റുണ്ട്.
പെലെയെയാണ് മെസി മറകടന്നത്. മാത്രമല്ല, യൂറോപ്പിലെ ഏറ്റവും മികച്ച അഞ്ച് ലീഗുകളില്‍ ഏറ്റവും കൂടുതല്‍ ഗോളുകളുള്ള താരവും മെസിയായി. 495 ഗോളുകളാണ് മെസിക്കുള്ളത്. ഈ സീസണില്‍ മാത്രം 15 ഗോളും 14 അസിസ്റ്റും മെസി ലീഗില്‍ നേടി.
അതേസമയം ലാ ലിഗയില്‍ വിജയവഴിയില്‍ തിരിച്ചെത്തി റയല്‍ മാഡ്രിഡ്. റയല്‍ എവേ മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിന് കാഡിസിനെ തോല്‍പിച്ചു. രണ്ടാം പകുതിയിലായിരുന്നു രണ്ടുഗോളും.
എഴുപത്തിരണ്ടാം മിനിറ്റില്‍ നാച്ചോയും എഴുപത്തിയാറാം മിനിറ്റില്‍ മാര്‍ക്കോ അസെന്‍സിയോയും റയലിനായി ലക്ഷ്യം കണ്ടു. 29 കളിയില്‍ 62 പോയിന്റുമായി ലീഗില്‍ രണ്ടാംസ്ഥാത്താണ് റയല്‍. ഒന്നാം സ്ഥാനത്തുള്ള ബാഴ്സലോണയെക്കാള്‍ റയല്‍ മാഡ്രിഡ് പത്ത് പോയിന്റ് പിന്നിലാണിപ്പോള്‍.
"
https://www.facebook.com/Malayalivartha