ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ മിന്നും പ്രകടനം... ഐപിഎല്‍ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ മൂന്നു വിക്കറ്റിന് തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ്

ഐപിഎല്‍ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ മൂന്നു വിക്കറ്റിന് തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ്. ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ മിന്നും പ്രകടനത്തിലാണ് വിജയം സ്വന്തമാക്കിയത്.
ഗുജറാത്ത് ഉയര്‍ത്തിയ 178 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍, 19.2 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഇതോടെ രാജസ്ഥാന്‍ റോയല്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരും. ഗുജറാത്ത് മൂന്നാം സ്ഥാനത്താണ്.മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന്റെ തുടക്കം അത്ര മികച്ചതായിരുന്നില്ല.
ആദ്യ മൂന്ന് ഓവറുകള്‍ക്കുള്ളില്‍ തന്നെ ഓപ്പണര്‍മാരായ യശ്വസി ജയ്‌സ്വവാള്‍ (1), ജോസ് ബട്ലര്‍ (0) എന്നിവരെ നഷ്ടമായി. അതിനു പിന്നാലെയാണ് സഞ്ജു സാംസണും ദേവ്ദത്ത് പടിക്കലും ക്രീസില്‍ എത്തുന്നത്. ഇരുവരും ചേര്‍ന്ന് ഭേദപ്പെട്ട പ്രകടനം തന്നെ കാഴ്ചവെച്ചു. ഒന്‍പതാം ഓവറില്‍ പടിക്കലിനെ റാഷിദ് ഖാന്‍, മോഹിത് ശര്‍മയുടെ കൈകളില്‍ എത്തിച്ചു. 25 പന്തില്‍ 26 റണ്‍സായിരുന്നു ദേവ്ദത്തിന്റെ സമ്പാദ്യം. അതിനു പിന്നാല ഷിമ്രോണ്‍ ഹെറ്റ്‌മെര്‍ എത്തിയതോടെയാണ് കളിയുടെ ?ഗതി മാറുന്നത്. ഹെറ്റ്‌മെറിന്റെ പിന്തുണയില്‍ സഞ്ജു വന്‍ മുന്നേറ്റം നടത്തി. 13ാം ഓവറില്‍ റാഷിദ് ഖാന്റെ ഓവറില്‍ ഹാട്രിക് സിക്‌സര്‍ അടക്കം 20 റണ്‍സ് സഞ്ജു സാംസണ്‍ അടിച്ചുകൂട്ടി.
രാജസ്ഥാനെ വിജയട്രാക്കിലേക്ക് എത്തിച്ചതിനു പിന്നാലെ 15ാം ഓവറില്‍ സഞ്ജു പുറത്താവുകയായിരുന്നു. 32 പന്തില്‍ 60 റണ്‍സാണ് താരം നേടിയത്.
സഞ്ജുവിന്റെ വിക്കറ്റ് വീണതോടെ രാജസ്ഥാന്‍ ചെറുതായി പ്രതിസന്ധിയിലായെങ്കിലും ഹെറ്റ്‌മെറിന്റെ ബാറ്റിങ് മികവ് തുണയായി. പിന്നീടെത്തിയ ധ്രുവ് ജുറലിനെയും അശ്വിനെയും ഒപ്പംനിര്‍ത്തിയായിരുന്നു ഹെറ്റ്മയറിന്റെ പോരാട്ടം.
അവസാന ഓവറില്‍ ജയിക്കാന്‍ ഏഴു റണ്‍സ് വേണമെന്നിരിക്കെ ആദ്യ പന്തില്‍ ഡബിളും രണ്ടാം പന്തില്‍ സിക്‌സറും നേടി ഹെറ്റ്‌മെറാണ് രാജസ്ഥനെ വിജയത്തിലെത്തിച്ചത്. 26 പന്തില്‍ പുറത്താവാതെ 56 റണ്‍സ് ഹെറ്റ്മയര്‍ അടിച്ചുകൂട്ടി.ഗുജറാത്തിനായി മുഹമ്മദ് ഷമി മൂന്നു വിക്കറ്റും റാഷിദ് ഖാന്‍ രണ്ടു വിക്കറ്റും ഹാര്‍ദിക് പാണ്ഡ്യ, നൂര്‍ അഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നിശ്ചിത ഓവറില്‍ 7 വിക്കറ്റിന് 177 റണ്‍സ് നേടി.
"
https://www.facebook.com/Malayalivartha