കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നാലു വിക്കറ്റിന് പരാജയപ്പെടുത്തി ഡല്‍ഹി

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നാലു വിക്കറ്റിന് പരാജയപ്പെടുത്തി ഡല്‍ഹി . ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കൊല്‍ക്കത്ത 20 ഓവറില്‍ 127 റണ്‍സ് നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി നാലു പന്തും നാലു വിക്കറ്റും ബാക്കിനില്‍ക്കെയാണ് വിജയം കണ്ടത്. ഈ സീസണിലെ ഏറ്റവും ചെറിയ രണ്ടാമത്തെ ടീം ടോട്ടല്‍ മറികടക്കാനായി ബാറ്റെടുത്ത ഡല്‍ഹിയുടെ യാത്ര അത്ര എളുപ്പമായിരുന്നില്ല.
തുടക്കം മികച്ചതാക്കിയെങ്കിലും പിന്നീട് തുടര്‍ച്ചെ വിക്കറ്റുകള്‍ വീണത് ടീമിനെ സമ്മര്‍ദ്ദത്തിലാക്കി. എന്നാല്‍ ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറാണ് ഡല്‍ഹിയെ വിജയത്തില്‍ എത്തിച്ചത്. 41 പന്തുകള്‍ നേരിട്ട വാര്‍ണര്‍ 11 ഫോറുകള്‍ സഹിതം 57 റണ്‍സ് നേടി. ഓപ്പണര്‍മാരായി എത്തിയ ഡേവിഡ് വാര്‍ണറും പൃഥ്വി ഷായും തുടക്കം മികച്ചതാക്കി. 11 പന്തില്‍ രണ്ടു ഫോര്‍ സഹിതം 13 റണ്‍സോടെ പൃഥ്വി ഷാ പുറത്തായി.
അതിനു പിന്നാലെ എത്തിയ മിച്ചല്‍ മാര്‍ഷ് (ഒന്‍പതു പന്തില്‍ രണ്ട്), ഫിലിപ് സാള്‍ട്ട് (മൂന്നു പന്തില്‍ അഞ്ച്), അമന്‍ ഹക്കിം ഖാന്‍ (0) എന്നിവരുടെ വിക്കറ്റുകള്‍ വീണു. മനീഷ് പാണ്ഡെയാണ് വാര്‍ണര്‍ക്ക് പിന്തുണ നല്‍കിയത്.
https://www.facebook.com/Malayalivartha