സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ 2020-21ലെ ജി വി രാജ പുരസ്‌കാരം ലോങ്ജമ്പ് താരം എം ശ്രീശങ്കറിനും ബാഡ്മിന്റണ്‍ കളിക്കാരി അപര്‍ണ ബാലനും....

സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ 2020-21ലെ ജി വി രാജ പുരസ്‌കാരം ലോങ്ജമ്പ് താരം എം ശ്രീശങ്കറിനും ബാഡ്മിന്റണ്‍ കളിക്കാരി അപര്‍ണ ബാലനും.
മൂന്നുലക്ഷം രൂപയും ഫലകവും പ്രശംസാപത്രവുമാണ് അവാര്‍ഡ്. ഫുട്ബോള്‍ പരിശീലകന്‍ ടി കെ ചാത്തുണ്ണിക്കാണ് ഒളിമ്പ്യന്‍ സുരേഷ് ബാബു മെമ്മോറിയല്‍ ലൈഫ് ടൈം അച്ചീവ്മെന്റ് ബഹുമതി. രണ്ടു ലക്ഷം രൂപയും ഫലകവും പ്രശംസാപത്രവും.
20-ന് പകല്‍ 11-ന് തിരുവനന്തപരും ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. സ്പോര്‍ട്സ് മന്ത്രി വി അബ്ദുറഹിമാന്‍ അധ്യക്ഷനാകും. മികച്ച കോച്ചിനുള്ള ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും നീന്തല്‍ പരിശീലകന്‍ പി എസ് വിനോദിനാണ്.
" f
https://www.facebook.com/Malayalivartha