ലോക പുരുഷ ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രം കുറിച്ച് ഇന്ത്യ...

ലോക പുരുഷ ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രം കുറിച്ച് ഇന്ത്യ. ഇന്ത്യയുടെ മൂന്ന് ബോക്സര്‍മാര്‍ ഫൈനലില്‍ ഇടം നേടി. ദീപക് കുമാര്‍, മുഹമ്മദ് ഹുസ്സാമുദ്ദീന്‍, നിഷാന്ത് ദേവ് എന്നിവരാണ് കലാശപ്പോരിന് യോഗ്യത നേടിയത്.
ഇതാദ്യമായാണ് മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ ഒരുമിച്ച് ലോക പുരുഷ ബോക്സിങ് ഫൈനലിലെത്തുന്നത്. ഇതോടെ ഇന്ത്യ ചുരുങ്ങിയത് മൂന്ന് വെള്ളിമെഡലുകള്‍ ഉറപ്പിക്കുകയും ചെയ്തു. ഇതും റെക്കോഡാണ്. ഇതുവരെ ഒരു വെള്ളി മെഡല്‍ മാത്രം നേടിയാണ് ഇന്ത്യയുടെ മികച്ച നേട്ടം.
2019-ല്‍ ഇന്ത്യയ്ക്ക് വേണ്ടി അമിത് പംഗല്‍ വെള്ളി നേടിയിട്ടുണ്ടായിരുന്നു. 51കിലോ വിഭാഗത്തില്‍ മത്സരിച്ച ദീപക് കുമാര്‍ സെമിയില്‍ ഫ്രാന്‍സിന്റെ ബിലാല്‍ ബെന്നാമയെ തകര്‍ത്താണ് ഫൈനലിലിടം നേടിയത്.
26 കാരനായ ദീപക് 5-0 എന്ന സ്‌കോറിനാണ് എതിരാളിയെ ഇടിച്ചിട്ടത്. ഫൈനലില്‍ റിയോ ഒളിമ്പിക്സ് സ്വര്‍ണ മെഡല്‍ ജേതാവായ ഹസന്‍ബോയ് ദുസ്മാറ്റോവോ യൂറോപ്യന്‍ ചാമ്പ്യന്‍ മാര്‍ട്ടിന്‍ മൊളീന്യയോ ആയിരിക്കും ദീപക്കിന്റെ എതിരാളി.71 കിലോ വിഭാഗത്തില്‍ മത്സരിച്ച നിഷാന്ത് ദേവ് നിലവിലെ ഏഷ്യന്‍ ചാമ്പ്യന്‍ അസ്ലന്‍ബെക്ക് ഷ്യംബെര്‍ഗെനോവിനെ തകര്‍ത്താണ് ഫൈനല്‍ ടിക്കറ്റെടുത്തത്.
ഫൈനലില്‍ രണ്ട് തവണ ഏഷ്യന്‍ ചാമ്പ്യനായ സയ്യിദ് ജംഷിദ് ജാഫര്‍നോവ്- സൗത്ത് അമേരിക്കന്‍ ചാമ്പ്യന്‍ വാന്‍ഡേഴ്സണ്‍ ഡി ഒലിവേര മത്സര വിജയിയെ നേരിടും.ഹുസ്സാമുദ്ദീന്‍ 57 കിലോ വിഭാഗത്തിലാണ് വിജയം നേടിയത്. സെമിയില്‍ ക്യൂബയുടെ സയ്ദെല്‍ ഹോര്‍ട്ടയെ ഇടിച്ചിട്ട് തന്റെ കന്നി ലോകചാമ്പ്യന്‍ഷിപ്പില്‍ തന്നെ ഫൈനലിലിടം നേടാന്‍ ഹുസ്സാമുദ്ദീന് സാധിച്ചു. മൂന്നുപേരുടെയും ഫൈനല്‍ മേയ് 14 ന് നടക്കും.
" f
https://www.facebook.com/Malayalivartha