യൂറോപ്പ ലീഗ് ആദ്യപാദ സെമി ഫൈനലില്‍ ലെവന്‍കൂസനെ തോല്‍പ്പിച്ച് എഎസ് റോമ

യൂറോപ്പ ലീഗ് ആദ്യപാദ സെമി ഫൈനലില്‍ ലെവന്‍കൂസനെ തോല്‍പ്പിച്ച് എഎസ് റോമ. മറുപടിയില്ലാത്ത ഒരു ഗോളിനാണ് റോമയുടെ ജയം. എഡോര്‍ഡോ ബോവ് (62') ആണ് റോമയുടെ വിജയഗോള്‍ നേടിയത്.
രണ്ടാം സെമിയില്‍ സെവിയ്യയും യുവന്റസും (11) സമനില പാലിച്ചു. 26-ാം മിനിറ്റില്‍ യൂസഫ് എന്‍-നെസിരി സെവിയ്യയെ മുന്നിലെത്തിച്ചു. എന്നാല്‍ അവസാന നിമിഷം ഫെഡെറിക്കോ ഗാറ്റിയുടെ തകര്‍പ്പന്‍ ഗോള്‍ യുവന്റസിന് സമനില സമ്മാനിച്ചു. മേയ് 19നാണ് രണ്ടാംപാദ സെമി പോരാട്ടം നടക്കുന്നത്.
https://www.facebook.com/Malayalivartha