വെസ്റ്റ് ഇന്‍ഡീസിന്റെ ഏകദിന, ട്വന്റി ടീമുകളുടെ മുഖ്യ പരിശീലകനായി മുന്‍ ക്യാപ്റ്റന്‍ ഡാരെന്‍ സമി

വെസ്റ്റ് ഇന്‍ഡീസിന്റെ ഏകദിന, ട്വന്റി ടീമുകളുടെ മുഖ്യ പരിശീലകനായി മുന്‍ ക്യാപ്റ്റന്‍ ഡാരെന്‍ സമിയെ നിയമിച്ചു. ടെസ്റ്റ്, എ ടീമുകളുടെ പരിശീലകനായി മുന്‍ ബാറ്റര്‍ ആന്ദ്രെ കോലിയെ നിയമിച്ചതായും ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസ് .
ജൂണില്‍ ഷാര്‍ജയില്‍ യുഎഇയ്‌ക്കെതിരെ നടക്കുന്ന മൂന്നു മത്സരങ്ങളുടെ പരമ്പരയാണ് സമിയുടെ ആദ്യ ദൗത്യം. ജൂലൈയില്‍ കരീബിയനില്‍ നടക്കുന്ന ഇന്ത്യയുമായുള്ള രണ്ടു മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയാണ് കോലിയുടെ ആദ്യ ദൗത്യത്തിലുള്ളത്.
മൂന്നു ഫോര്‍മാറ്റുകളിലും വിന്‍ഡീസിനെ നയിച്ച താരമാണ് സമി. 2012ലും 2016ലും സമിയുടെ നേതൃത്വത്തിലാണ് വിന്‍ഡീസ് ട്വന്റി-20 കിരീടം ഉയര്‍ത്തിയത്. ദേശീയ ടീമില്‍ നിന്ന് വിരമിച്ചതിന് ശേഷം പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലും താരം കളിച്ചിരുന്നു.
"
https://www.facebook.com/Malayalivartha