ഇറ്റാലിയന്‍ സീരി എയില്‍ തകര്‍പ്പന്‍ ജയം നേടി ഇന്റര്‍ മിലാന്‍

ഇറ്റാലിയന്‍ സീരി എയില്‍ തകര്‍പ്പന്‍ ജയം നേടി ഇന്റര്‍ മിലാന്‍. സാസുവോലോയ്ക്ക് എതിരെ രണ്ടിനെതിരെ നാലു ഗോളുകളുടെ ജയമാണ് ഇന്റര്‍ നേടിയത്. ഇരട്ടഗോളുമായി റൊമേലു ലുക്കാക്കു (41', 89') ഇന്ററിന്റെ കുതിപ്പിന് ഊര്‍ജം പകര്‍ന്നു. ലൗട്ടാരോ മാര്‍ട്ടിനസ് (58') ഒരു ഗോള്‍ നേടി.
55ാം മിനിറ്റില്‍ റുവാന്റെ സെല്‍ഫ് ഗോള്‍ കൂടി ആയതോടെ ഇന്റര്‍ വിജയം ഉറപ്പിച്ചു. മതേയസ് ഹെന്റിക് (63'), ഡേവിഡ് ഫ്രാറ്റെസി (77') എന്നിവരാണ് സാസുവോലോയുടെ ഗോള്‍ സ്‌കോറര്‍മാര്‍.ജയത്തോടെ ഇന്റര്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി. 35 മത്സരങ്ങളില്‍ 66 പോയിന്റുമാണ് ഇന്ററിനുള്ളത്. 34 മത്സരങ്ങളില്‍ 83 പോയിന്റുമായി നപ്പോളിയാണ് ഒന്നാമതുള്ളത്.
" \
https://www.facebook.com/Malayalivartha