ഇരുപത്തി ആറാമത് ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്സിലെ ആദ്യ സ്വര്‍ണം ഉത്തര്‍പ്രദേശിന്റെ ഗുല്‍വീര്‍ സിങ്ങിന്....

ഇരുപത്തി ആറാമത് ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്സിലെ ആദ്യ സ്വര്‍ണം ഉത്തര്‍പ്രദേശിന്റെ ഗുല്‍വീര്‍ സിങ്ങിന്. പുരുഷന്‍മാരുടെ 10,000 മീറ്റര്‍ ഓട്ടത്തിലാണ് ഗുല്‍വീര്‍ സ്വര്‍ണനേട്ടം കരസ്ഥമാക്കിയത്.
29 മിനിറ്റ് 05.90 സെക്കന്‍ഡില്‍ ആയിരുന്നു ഫിനിഷ്. യു.പി.യുടെതന്നെ അഭിഷേക് പാലിനാണ് വെള്ളി. ഡല്‍ഹിയുടെ രോഹിത് പാല്‍ വെങ്കലം നേടി. ആദ്യ 11 പേരും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ് യോഗ്യതാ മാര്‍ക്ക് മറികടക്കുകയും ചെയ്തു.
മീറ്റിലെ ആദ്യ മത്സര ഇനമായിരുന്ന് 10,000 മീറ്റര്‍ ഓട്ടം. ഇക്കഴിഞ്ഞ ദേശീയ ഗെയിംസിലും ഗുല്‍വീര്‍ ഇതേ ഇനത്തില്‍ സ്വര്‍ണം നേടിയിട്ടുണ്ടായിരുന്നു. കടുത്ത മത്സരമായിരുന്നു എന്ന് ഗുല്‍വീര്‍ പറഞ്ഞു.
"
https://www.facebook.com/Malayalivartha