സുദിര്‍മന്‍ കപ്പ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് കനത്ത തോല്‍വിയോടെ തുടക്കം.... തായ്‌വാനോട് 1-4നായിരുന്നു പി.വി. സിന്ധുവിന്റെയും സംഘത്തിന്റെയും പരാജയം

സുദിര്‍മന്‍ കപ്പ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് കനത്ത തോല്‍വിയോടെ തുടക്കം. തായ്‌വാനോട് 1-4നായിരുന്നു പി.വി. സിന്ധുവിന്റെയും സംഘത്തിന്റെയും പരാജയം. മിക്‌സഡ് ഡബ്ള്‍സിലായിരുന്നു തുടക്കം കുറിച്ചത്.
ഇന്ത്യയുടെ തനിഷ ക്രാസ്റ്റോ-സായ് പ്രതീക് സഖ്യം 21-18, 24-26, 6-21 സ്‌കോറിന് യാങ് പോ ഹുസുവാന്‍-ഹു ലീങ് പാങ് കൂട്ടുകെട്ടിനോട് മുട്ടുമടക്കി. തുടര്‍ന്ന് മലയാളി താരം എച്ച്.എസ്. പ്രണോയ് പുരുഷ സിംഗ്ള്‍സില്‍ ചൂ ടിയെന്‍ ചെന്നിനോട് 19-21, 15-21നും തോറ്റു.
വനിത സിംഗ്ള്‍സില്‍ സിന്ധു 14-21, 21-18, 17-21 സ്‌കോറിന് തായ് സൂ യിങ്ങിനോടും വീണു. പുരുഷ ഡബ്ള്‍സില്‍ സാത്വിക് സായ് രാജ് രന്‍കിറെഡ്ഡി-ചിരാഗ് ഷെട്ടി ജോടി 13-21, 21-17, 18-21 ന് ലീ യാങ്-യെ ഹോങ് വെയ് സഖ്യത്തോടും പരാജയം രുചിച്ചതോടെ തായ്‌വാന്റെ ലീഡ് 0-4.
അവസാനം ഇറങ്ങിയ മലയാളി ട്രീസ ജോളി-ഗായത്രി ഗോപീചന്ദ് വനിത ഡബ്ള്‍സ് ടീം 15-21, 21-18, 21-13ന് ലീ ചിയാ സിന്‍-ടെങ് ചുന്‍ സുന്‍ ജോടിയെ തോല്‍പിച്ചതോടെയാണ് തൂത്തുവാരല്‍ ഒഴിവാക്കി 1-4ലെത്തിയത്. ഗ്രൂപ് 'സി'യിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ തിങ്കളാഴ്ച മലേഷ്യയെ നേരിടും.
"
https://www.facebook.com/Malayalivartha