സ്പാനിഷ് ലീഗ് (ലാ ലിഗ) കിരീടത്തില്‍ മുത്തമിട്ട് ബാഴ്സലോണ

സ്പാനിഷ് ലീഗ് (ലാ ലിഗ) കിരീടത്തില്‍ മുത്തമിട്ട് ബാഴ്സലോണ. ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചെ നടന്ന മത്സരത്തില്‍ എസ്പാന്യോളിനെ രണ്ടിനെതിരേ നാല് ഗോളുകള്‍ക്ക് തകര്‍ത്തതോടെയാണ് ബാഴ്സ കിരീടം ഉറപ്പിച്ചത്.
പരിശീലകനെന്ന നിലയില്‍ സാവി ഹെര്‍ണാണ്ടസിന്റെ ആദ്യ ലീഗ് കിരീടം.നാല് റൗണ്ട് മത്സരങ്ങള്‍ ശേഷിക്കേ രണ്ടാമതുള്ള റയല്‍ മാഡ്രിഡിനേക്കാള്‍ 14 പോയന്റിന്റെ ലീഡ് നേടിയാണ് ബാഴ്സ തങ്ങളുടെ 27-ാം ലാ ലിഗ കിരീടം സ്വന്തമാക്കിയത്.
2018-19 സീസണിലായിരുന്നു അവസാന കിരീടം. സൂപ്പര്‍ താരം ലയണല്‍ മെസ്സി ക്ലബ്ബ് വിട്ട ശേഷമുള്ള ആദ്യ കിരീടവും. റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കിയുടെ ഇരട്ട ഗോളുകളും അലെയാണ്‍ഡ്രോ ബാള്‍ഡെ, യൂള്‍സ് കുണ്‍ഡെ എന്നിവരുടെ ഗോളുകളുമാണ് ബാഴ്സയ്ക്ക് തകര്‍പ്പന്‍ ജയമൊരുക്കിയത്.
"
https://www.facebook.com/Malayalivartha