ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനോടേറ്റ ദയനീയ തോല്‍വിയോടെ രാജസ്ഥാന്‍ റോയല്‍സിന് പോയിന്റ് പട്ടികയില്‍ വന്‍ നഷ്ടം

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനോടേറ്റ ദയനീയ തോല്‍വിയോടെ രാജസ്ഥാന്‍ റോയല്‍സിന് പോയിന്റ് പട്ടികയില്‍ വന്‍ നഷ്ടം. നെറ്റ് റണ്‍റേറ്റും കുത്തനെ കുറഞ്ഞതോടെ രാജസ്ഥാന്‍ ആറാം സ്ഥാനത്തേക്കായി് .
13 മത്സരങ്ങളില്‍ 12 പോയിന്റാണ് സഞ്ജുവിനും സംഘത്തിനുമുള്ളത്. ഇത്രയും തന്നെ പോയിന്റുള്ള ആര്‍സിബി അഞ്ചാം സ്ഥാനത്താണ്. രാജസ്ഥാനേക്കാള്‍ ഉയര്‍ന്ന റണ്‍റേറ്റാണ് ആര്‍ബിയെ അഞ്ചാമതെത്തിച്ചത്. ആര്‍സിബിക്കെതിരെ 112 റണ്‍സിന്റെ ദയനീയ തോല്‍വി ഏറ്റുവാങ്ങിയതോടെയാണ് രാജസ്ഥാന്റെ പ്ലേ ഓഫ് സാധ്യത മങ്ങിയത്.
ഇത്രയും വലിയ വ്യത്യാസത്തിലുള്ള തോല്‍വി റണ്‍റേറ്റും കുത്തനെ കുറച്ചു. സവായ് മാന്‍സിംഗ് സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ആര്‍സിബി 172 റണ്‍സിന്റെ വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. ഫാഫ് ഡു പ്ലെസിസ് (55), ഗ്ലെന്‍ മാക്‌സ്വെല്‍ (54) എന്നിവരാണ് ആര്‍സിബി നിരയില്‍ തിളങ്ങിയത്.
വരുന്ന രണ്ട് മത്സരങ്ങളും ജയിച്ചാല്‍ രാജസ്ഥാനെ പിന്തള്ളാന്‍ പഞ്ചാബിന് സാധിക്കും. എന്തിന് പറയുന്നു ഒമ്പതാം സ്ഥാനത്തുള്ള സണ്‍റൈസേഴ്സ് ഹൈദരാബാദിന് പോലും രാജസ്ഥാനെ മറികടക്കാനുള്ള അവസരമുണ്ട്. ചുരുക്കി പറഞ്ഞാല്‍ രാജസ്ഥാന്‍ റോയല്‍സ് ഒമ്പതാം സ്ഥാനത്ത് വരെ വീഴാന്‍ സാധ്യതയേറെയാണുള്ളത്.
"
https://www.facebook.com/Malayalivartha