ഇറ്റാലിയന്‍ കരുത്തരായ ഇന്റര്‍ മിലാനും എ.സി മിലാനും സെമി ഫൈനല്‍ രണ്ടാം പാദത്തില്‍ മുഖാമുഖമെത്തും

ചാമ്പ്യന്‍സ് ലീഗ് ഫൈനലിലേക്ക് ടിക്കറ്റെടുക്കുന്ന ആദ്യ ടീമിനെ ചൊവ്വാഴ്ചയറിയാം. ഇന്ത്യന്‍ സമയം അര്‍ധരാത്രി സാന്‍ സിറോ സ്റ്റേഡിയത്തില്‍ ഇറ്റാലിയന്‍ കരുത്തരായ ഇന്റര്‍ മിലാനും എ.സി മിലാനും സെമി ഫൈനല്‍ രണ്ടാം പാദത്തില്‍ മുഖാമുഖമെത്തും.
കഴിഞ്ഞയാഴ്ച ആദ്യ പാദം എതിരില്ലാത്ത രണ്ട് ഗോളിന് ജയിച്ച ഇന്ററിനെ സംബന്ധിച്ച് ഒരു സമനില പോലും ധാരാളം. മിലാന് പക്ഷെ അത്ര പന്തിയല്ല കാര്യങ്ങള്‍. ചുരുങ്ങിയത് മൂന്ന് ഗോളിനെങ്കിലും അയല്‍ക്കാരെ മറികടന്നാല്‍ മാത്രമേ രക്ഷയുള്ളൂ.
ഇറ്റാലിയന്‍ സീരീ എയില്‍ ഇന്റര്‍ മൂന്നാമതും മിലാന്‍ അഞ്ചാമതുമാണ്. സന്തോഷത്തോടെ സീസണ്‍ അവസാനിപ്പിക്കാനായി ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ പ്രവേശനം അനിവാര്യമാണ്.
ലൊട്ടാരോ മാര്‍ട്ടിനസും എഡിന്‍ സെകോയും ചേരുമ്പോള്‍ മിലാന്റെ പ്രതിരോധനിരക്ക് പിടിപ്പത് പണിയാവുമെന്നുറപ്പ്. തുടര്‍ച്ചയായ അഞ്ച് മത്സരങ്ങളിലെ ജയവുമായാണ് സിമോന്‍ ഇന്‍സാഗി പരിശീലിപ്പിക്കുന്ന ഇന്റര്‍ ഇറങ്ങുന്നത്. സമ്മിശ്രഫലങ്ങളായിരുന്നു മിലാന്റെത്. ഇരുടീമും തമ്മില്‍ സമീപകാലത്ത് ഏറ്റുമുട്ടിയപ്പോഴെല്ലാം ഇന്ററിന് വ്യക്തമായ മുന്‍തൂക്കവുമുണ്ടായിരുന്നു. പരിക്ക് വലക്കുന്ന മിലാന് വെറ്ററന്‍ സ്‌ട്രൈക്കര്‍ ഒലിവര്‍ ജിറൂഡ് തന്നെയാണ് പ്രധാന ആശ്രയം. ഏഴ് തവണ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയ ടീമാണ് മിലാന്‍. സ്റ്റെഫാനോ പിയോലി പരിശീലിപ്പിക്കുന്ന ഇവര്‍ ഇക്കുറി 16 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് സെമിയിലെത്തിയിരിക്കുന്നത് .
" fr
https://www.facebook.com/Malayalivartha