യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലേക്ക് ചുവടുവെച്ച് ഇന്റര്‍ മിലാന്‍

യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലേക്ക് ചുവടുവെച്ച് ഇന്റര്‍ മിലാന്‍. നാട്ടുകാരായ എ.സി മിലാനെ രണ്ടാം പാദത്തില്‍ അര്‍ജന്റീനക്കാരന്‍ ലൗറ്ററോ മാര്‍ട്ടിനസ് നേടിയ ഏക ഗോളിന് കീഴടക്കിയാണ് സ്വപ്ന ഫൈനലിലേക്ക് മുന്നേറിയത്.
ആദ്യപാദത്തില്‍ 2-0ത്തിന് ജയിച്ചിരുന്ന ഇന്ററിന് ഇതോടെ ഇരുപാദത്തിലുമായി മൂന്ന് ഗോളിന്റെ വിജയമായി. ഇന്ന് നടക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റി, റയല്‍ മാഡ്രിഡ് രണ്ടാം പാദ മത്സരത്തിലെ വിജയികളാകും ഇറ്റലിക്കാരുടെ എതിരാളികള്‍. ജൂണ്‍ 10ന് ഇസ്തംബൂളിലാണ് കലാശക്കളിയുള്ളത്.
ആദ്യപാദത്തില്‍ രണ്ട് ഗോള്‍ വഴങ്ങിയതിന്റെ കടമുള്ള എ.സി മിലാന്‍ പന്ത് കൂടുതല്‍ സമയം കൈവശം വെച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കുന്നതില്‍ പരാജയപ്പെട്ടു.
മത്സരത്തില്‍ ആദ്യ സുവര്‍ണാവസരം ലഭിച്ചതും അവര്‍ക്ക് തന്നെയായിരുന്നു. പത്താം മിനിറ്റില്‍ ഡയസിന്റെ ഷോട്ട് ഇന്റര്‍ ഗോള്‍കീപ്പര്‍ ഒനാന കൈയിലൊതുക്കി.
38ാം മിനിറ്റില്‍ റഫേല്‍ ലിയാവോയുടെ ഷോട്ട് പോസ്റ്റിനോട് ചാരിയാണ് പുറത്തുപോയത്. രണ്ട് മിനിറ്റികനം ലഭിച്ച ഫ്രീകിക്കില്‍നിന്ന് ഗോള്‍ നേടാന്‍ ഇന്ററിനും സുവര്‍ണാവസരം ലഭിച്ചെങ്കിലും ഡിസീകോയുടെ ഹെഡര്‍ ഗോള്‍കീപ്പര്‍ മെയ്ഗ്‌നന്‍ അവിശ്വസനീയമായി തട്ടിത്തെറിപ്പിച്ചു. 74ാം മിനിറ്റിലാണ് മത്സരത്തിലെ ഏക ഗോള്‍ പിറന്നത്.
"
https://www.facebook.com/Malayalivartha