ജില്ല അത് ലറ്റിക്‌സ് മേളയില്‍ സീനിയര്‍ വിഭാഗം ഹൈജംപ് മത്സരത്തില്‍ ഇക്കുറിയും റെക്കോഡിന് ഉടമയായി സാലിഹ

ജില്ല അത് ലറ്റിക്‌സ് മേളയില്‍ സീനിയര്‍ വിഭാഗം ഹൈജംപ് മത്സരത്തില്‍ ഇക്കുറിയും റെക്കോഡിന് ഉടമയായി സാലിഹ. ചെറുപ്രായം മുതല്‍ ഹൈജംപ് ഹരമാക്കിയിരുന്നു സാലിഹ . എയ്യാല്‍ കുണ്ടുപറമ്പില്‍ ഹമീദ്-റജുല ദമ്പതികളുടെ മൂത്ത മകളാണ്.
ജില്ല അത് ലറ്റിക്‌സ് മേളയില്‍ സീനിയര്‍ വിഭാഗം ഹൈജംപ് മത്സരത്തില്‍ 1.70 മീറ്റര്‍ ഉയരത്തില്‍ ചാടിയാണ് ജില്ലതലത്തില്‍ റെക്കോഡ് ചൂടിയത്. ആറ് തവണ ദേശീയതലത്തില്‍ മെഡല്‍ നേടിയിട്ടുണ്ട് സാലിഹ. കഴിഞ്ഞതവണ ആന്ധ്രയില്‍ നടന്ന ദേശീയ മേളയില്‍ സ്വര്‍ണം നേടിയിരുന്നു.
തൃശൂര്‍ വിമല കോളജ് പി.ജി ഒന്നാംവര്‍ഷ വിദ്യാര്‍ഥിനിയാണ്. ചിറമനേങ്ങാട് കോണ്‍കോഡ് സ്‌കൂളില്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി ഹൈജംപില്‍ മെഡല്‍ നേടുന്നത്.
അഞ്ചുമാസം മുമ്പ് ഉത്തര്‍പ്രദേശില്‍ നടന്ന ഖേലോ ഇന്ത്യ മേളയില്‍ വെള്ളി മെഡല്‍ നേടിയിരുന്നു. ഇതിന് മുമ്പ് സ്‌കൂള്‍, കോളേജുതലങ്ങളില്‍ ഖേലോ ഇന്ത്യ മത്സരത്തില്‍ പങ്കെടുത്ത് രണ്ടുതവണ സ്വര്‍ണം നേടി.ഓള്‍ ഇന്ത്യ ഇന്റര്‍ യൂനിവേഴ്‌സിറ്റി മത്സരത്തില്‍ പങ്കെടുത്ത് മെഡല്‍ നേടിയതും മികവിന്റെ തിളക്കമാണ്. തുടര്‍ച്ചയായ പരിശീലനവും പരിശ്രമവുമാണ് വിജയങ്ങള്‍ക്ക് പിന്നിലെ രഹസ്യം. പി.പി. ആന്റോ, സുമ എന്നിവരാണ് പരിശീലകര്‍.
https://www.facebook.com/Malayalivartha