ജില്ലാ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ്... സമാപന സമ്മേളനം ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തില്‍ വൈകിട്ട് നാലിന് വി കെ പ്രശാന്ത് ഉദ്ഘാടനം ചെയ്യും
ജില്ലാ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ്... സമാപന സമ്മേളനം ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തില്‍ വൈകിട്ട് നാലിന് വി കെ പ്രശാന്ത് ഉദ്ഘാടനം ചെയ്യും.
ജില്ലാ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാംദിനത്തിലും ട്രാക്കും ഫീല്‍ഡും അടക്കിവാണ് തിരുവനന്തപുരം ജി വി രാജ സ്‌കൂള്‍ 444 പോയിന്റോടെ കുതിക്കുകയാണ്.
ഓട്ടത്തിലും ചാട്ടത്തിലും ത്രോ ഇനങ്ങളിലും മറ്റു ടീമുകളെ ബഹുദൂരം പിന്നിലാക്കിയിരിക്കുകയാണ്. രണ്ടാം സ്ഥാനത്തുള്ള കേരള യൂണിവേഴ്‌സിറ്റി അത്ലറ്റിക്‌സ് അക്കാദമി നേടിയത് 191 പോയിന്റ്. വെള്ളായണി എസ്എഎംജിഎംആര്‍എസ്എസ് 121 പോയിന്റോടെ മൂന്നാംസ്ഥാനത്തെത്തി.
16 വയസ്സിനു താഴെയുള്ള പെണ്‍കുട്ടികളുടെ 2000 മീറ്റര്‍ ഓട്ടത്തില്‍ എംവിഎച്ച്എസ്എസ് അരുമാനൂരിലെ ബിന്‍സി ബാബു സ്വര്‍ണം നടി. വെള്ളറട ഫയര്‍വിങ്‌സ് സ്‌പോര്‍ട്‌സ് ക്ലബ്ബിലെ എസ് എസ് സോനയും ശ്രദ്ധയും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. 18 വയസ്സിനു താഴെയുള്ള പെണ്‍കുട്ടികളുടെ 200 മീറ്റര്‍ ഓട്ടത്തില്‍ ആറ്റിങ്ങല്‍ സ്‌പോര്‍ട്‌സ് അക്കാദമിയിലെ പി എസ് സ്‌നേഹ സ്വര്‍ണം നേടി. സെന്റ് തോമസ് സെന്‍ട്രല്‍ സ്‌കൂളിലെ അക്ഷ അജി ജോസഫ് രണ്ടും കാഞ്ഞിരംകുളം പികെ എച്ച്എസ്എസിലെ സാന്ദ്ര എസ് ഹനോഖ് മൂന്നും സ്ഥാനങ്ങള്‍ നേടി.
ഇരുപത് വയസ്സിനു താഴെയുള്ള പുരുഷവിഭാഗം ഷോട്ട്പുട്ട് മത്സരത്തില്‍ തിരുവനന്തപുരം അത്‌ലറ്റിക് ക്ലബ്ബിന്റെ സീഫ്രെഡ് ഡൊമനിക് ഒന്നാംസ്ഥാനം നേടി. 20 വയസ്സിനു താഴെയുള്ള പുരുഷവിഭാഗം ലോങ് ജമ്പില്‍ ജി വി രാജയിലെ സി വി അനുരാഗും 20 വയസ്സിനു താഴെ പുരുഷവിഭാഗം ഹഡില്‍സില്‍ സായിയിലെ കരണ്‍ ജിത്തും സ്വര്‍ണം നേടി.
14 വയസ്സിനു തഴെയുള്ള പെണ്‍കുട്ടികളുടെ ലോങ് ജമ്പില്‍ ജി വി രാജയിലെ ആന്‍മരിയ ജോണും 14 വയസ്സിനു തഴെയുള്ള പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ വട്ടിയൂര്‍ക്കാവ് ഭാരതി വിദ്യാലയത്തിലെ കല്യാണി ആര്‍ പ്രശാന്തും സ്വര്‍ണം നേടി. മീറ്റ് ഇന്ന് അവസാനിക്കും.
"
https://www.facebook.com/Malayalivartha