ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ വേട്ടയ്ക്ക് വെള്ളിയോടെ തുടക്കം.... വനിതകളുടെ 10 മീറ്റര്‍ ഷൂട്ടിങ്ങിലും പുരുഷന്‍മാരുടെ തുഴച്ചിലിലുമാണ് ഇന്ത്യന്‍ ടീം വെള്ളി നേടിയത്

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ വേട്ടയ്ക്ക് വെള്ളിയോടെ തുടക്കം. വനിതകളുടെ 10 മീറ്റര്‍ ഷൂട്ടിങ്ങിലും പുരുഷന്‍മാരുടെ തുഴച്ചിലിലുമാണ് ഇന്ത്യന്‍ ടീം വെള്ളി നേടിയത്.ആഷി ചൗക്‌സി, മെഹുലി ഘോഷ്, രമിത എന്നിവരടങ്ങിയ ടീമാണ് 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഷൂട്ടിങ്ങില്‍ വെള്ളി നേടിയത്.
അര്‍ജുന്‍ ലാല്‍ ജാട്ട്, അരവിന്ദ് സിങ് സഖ്യമാണ് വെള്ളി തുഴഞ്ഞെടുത്തത്. രണ്ടിനങ്ങളിലും ചൈനയ്ക്കാണ് സ്വര്‍ണം.മെഡല്‍ പട്ടികയില്‍ നിലവില്‍ ചൈനയ്ക്ക് പിന്നിലായി രണ്ടാമതാണ് ഇന്ത്യ.
"
https://www.facebook.com/Malayalivartha