ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെയും ടോട്ടന്‍ഹാമിനെതിരെയും തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ചെല്‍സിക്ക് തോല്‍വി
![](https://www.malayalivartha.com/assets/coverphotos/w657/299950_1700974867.jpg)
ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെയും ടോട്ടന്‍ഹാമിനെതിരെയും തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ചെല്‍സിക്ക് പ്രീമിയര്‍ ലീഗില്‍ ഞെട്ടിക്കുന്ന തോല്‍വി. ന്യൂകാസില്‍ യുനൈറ്റഡിനോട് ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് ചെല്‍സി തോല്‍വി വഴങ്ങിയത്.
മറ്റൊരു മത്സരത്തില്‍ ബ്രെന്റ്‌ഫോഡിനെ ഒരു ഗോളിന് വീഴ്ത്തി ആഴ്‌സണല്‍ സിറ്റിയെ മറികടന്ന് ലീഗില്‍ ഒന്നാമതെത്തി. സ്വീഡിഷ് താരം അലക്‌സാണ്ടര്‍ ഐസക്കിലൂടെ മത്സരത്തിന്റെ 13ാം മിനിറ്റില്‍ തന്നെ ന്യൂകാസില്‍ സ്വന്തം കാണികള്‍ക്കു മുന്നില്‍ ലീഡെടുക്കുകയും ചെയ്തു. 23ാം മിനിറ്റില്‍ റഹീം സ്‌റ്റെര്‍ലിങ് കിടിലന്‍ ഫ്രീകിക്കിലൂടെ സന്ദര്‍ശകരെ ഒപ്പമെത്തിച്ചു.
ആദ്യ പകുതിയില്‍ ഒപ്പത്തിനൊപ്പം പോരാടിയ ചെല്‍സി, രണ്ടാം പകുതിയില്‍ മൂന്നു ഗോളുകളാണ് വഴങ്ങിയത്. 60ാം മിനിറ്റില്‍ നായകന്‍ ജമാല്‍ ലാസെല്ലെസ് ന്യൂകാസിലിനെ വീണ്ടും മുന്നിലെത്തിച്ചു. ഇടതുപാര്‍ശ്വത്തില്‍നിന്ന് ഗോള്‍മുഖത്തേക്ക് ഗോര്‍ഡന്‍ നല്‍കിയ ക്രോസിന് ഓടിയെത്തിയ താരം, പന്ത് അനായാസം വലയിലാക്കി. ഒരു മിനിറ്റിനുള്ളില്‍ ചെല്‍സി വല വീണ്ടും കുലുങ്ങി. 61ാം മിനിറ്റില്‍ ബ്രസീല്‍ താരം ജോലിന്റന്റെ വകയായിരുന്നു മൂന്നാം ഗോള്‍. 73ാം മിനിറ്റില്‍ നായകന്‍ റീസ് ജെയിംസ് രണ്ടാം മഞ്ഞകാര്‍ഡ് വാങ്ങി പുറത്തുപോയതോടെ ചെല്‍സി പത്തു പേരിലേക്ക് ചുരുങ്ങിയത് തിരിച്ചടിയായി.
"
https://www.facebook.com/Malayalivartha