മികവാര്‍ന്ന പ്രകടനം....ഓസ്‌ട്രേലിയക്കെതിരായ ടി20 മത്സരത്തില്‍ ബൗളിങ്ങില്‍ ഐസിസി റാങ്കിങില്‍ ഒന്നാമതെത്തി ഇന്ത്യന്‍ യുവതാരം രവി ബിഷ്‌ണോയി
മികവാര്‍ന്ന പ്രകടനം....ഓസ്‌ട്രേലിയക്കെതിരായ ടി20 മത്സരത്തില്‍ ബൗളിങ്ങില്‍ ഐസിസി റാങ്കിങില്‍ ഒന്നാമതെത്തി ഇന്ത്യന്‍ യുവതാരം രവി ബിഷ്‌ണോയി.
ഓസ്‌ട്രേലിയക്കെതിരായ അഞ്ച് മത്സരത്തില്‍ 9 വിക്കറ്റുകള്‍ ഈ ഇരുപത്തിമൂന്നുകാരന്‍ സ്വന്തമാക്കിയിരുന്നു. 669 പോയിന്റ് നേടി അഞ്ച് സ്ഥാനങ്ങള്‍ കടന്നാണ് ബിഷ്‌ണോയി ഒന്നാമതെത്തിയത്.
ഇതോടെ അഫ്ഗാന്‍ സ്പിന്‍ ഇതിഹാസം റാഷിദ് ഖാന്‍ പുറകിലായി. 679 പോയിന്റുള്ള ശ്രീലങ്കന്‍ സ്പിന്നര്‍ ഹസരംഗയും ഇംഗ്ലണ്ടിന്റെ ആദില്‍ റഷീദും സംയുക്തയുമാണ് പട്ടികയില്‍ മൂന്നാമതുള്ളത്.
അക്ഷര്‍ പട്ടേല്‍ ഒന്‍പത് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി പതിനെട്ടാമത് എത്തി. ആദ്യ പത്തില്‍ ഇടം നേടിയ ഏക ഇന്ത്യന്‍ താരവും ബിഷ്‌ണോയ് മാത്രമാണ്. ടി20 പരമ്പര 41ന് ഇന്ത്യ തൂത്തുവാരിയപ്പോള്‍ ബാറ്റര്‍മാരില്‍ ഇന്ത്യന്‍ നായകനായ സൂര്യകുമാര്‍ യാദവ് ഒന്നാമതെത്തി.
ഓപ്പണര്‍ ഋതുരാജ് ഗെയ്ക് വാദ് ഏഴാം സ്ഥാനത്താണ്. ഓസട്രേലിയക്കെതിരായ പരമ്പരയില്‍ പരിക്ക് മൂലം വിട്ടുനിന്നെങ്കിലും ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ഹാര്‍ദിക് പാണ്ഡ്യ മൂന്നാമതാണുള്ളത്.
"
https://www.facebook.com/Malayalivartha