ഡയമണ്ട് ലീഗ് ജാവലിന്‍ ത്രോ മത്സരത്തില്‍ ഇന്ത്യന്‍ താരം നീരജ് ചോപ്രയ്ക്ക് രണ്ടാം സ്ഥാനം മാത്രം...
ഡയമണ്ട് ലീഗ് ജാവലിന്‍ ത്രോ മത്സരത്തില്‍ ഇന്ത്യന്‍ താരം നീരജ് ചോപ്രയ്ക്ക് രണ്ടാം സ്ഥാനം മാത്രം. നേരിയ വ്യത്യാസത്തില്‍ മുന്‍ ലോക ചാമ്പ്യനും ഗ്രനഡയുടെ താരവുമായ ആന്‍ഡേഴ്സണ്‍ പീറ്റേഴ്സ് ഒന്നാമതെത്തി. 87.86 മീറ്ററാണ് നീരജിന്റെ മികച്ച പ്രകടനം.
അതേസമയം ആന്‍ഡേഴ്സണ്‍ പീറ്റേഴ്സ് എറിഞ്ഞതാകട്ടെ 87.87ഉം. ഇത് തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് 26കാരനായ നീരജ് ഡയമണ്ട് ലീഗില്‍ രണ്ടാം സ്ഥാനം നേടുന്നത്. 2022ലെ ഡയമണ്ട് ലീഗിലെ വിജയി നീരജ് ചോപ്ര ആയിരുന്നു. ജര്‍മ്മന്‍ താരം ജൂലിയന്‍ വെബ്ബറാണ് മൂന്നാമത്. 85.87 അണ് വെബ്ബര്‍ എറിഞ്ഞ ദൂരം.
നീരജിന്റെ മൂന്നാമത് ഏറാണ് 87.86 മീറ്റര്‍ എത്തിയത്. അതേസമയം ആന്‍ഡേഴ്സണ്‍ പീറ്റേഴ്സ് ആദ്യ ഏറില്‍ തന്നെ 87.87 മീറ്റര്‍ എത്തി. ടോക്യോ ഒളിമ്പിക്സില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയ നീരജിന് ഇത്തവണ പാരീസ് ഒളിമ്പിക്സിന് വെള്ളിമെഡലാണ് നേടാനായത്. ഇന്ന് ആന്‍ഡേഴ്സണ്‍ പീറ്റേഴ്സ് ആദ്യ ത്രോയില്‍ തന്നെ മികച്ച ദൂരം കണ്ടെത്തിയപ്പോള്‍ നീരജ് ആദ്യ ത്രോയില്‍ 86.82 മീറ്ററാണ് നേടിയത്.
പീറ്റേഴ്സ് അവസാന ത്രോയിലും ആദ്യ ത്രോയിലെ അത്രതന്നെ ദൂരം നേടി തന്റെ ഒന്നാം സ്ഥാനം ഉറപ്പിച്ചു. ഓഗസ്റ്റ് മാസത്തില്‍ ലോസാനില്‍ നടന്ന മത്സരത്തില്‍ ഇതിലും മികച്ച പ്രകടനമാണ് നീരജ് പുറത്തെടുത്തത്.
"
https://www.facebook.com/Malayalivartha