ചെസ്സില്‍ വിശ്വകീരീടം ചൂടിയ ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ഗുകേഷിന് അഭിനന്ദന പ്രവാഹം.... കഠിനാധ്വാനത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും ഫലമാണ് ഗുകേഷിന്റെ വിജയമെന്ന് പ്രധാനമന്ത്രി
ചെസ്സില്‍ വിശ്വകീരീടം ചൂടിയ ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ഗുകേഷിന് അഭിനന്ദന പ്രവാഹം.... കഠിനാധ്വാനത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും ഫലമാണ് ഗുകേഷിന്റെ വിജയമെന്ന് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു. അദ്ദേഹത്തിന്റെ പേര് ചെസ്സിന്റെ ചരിത്രത്തില്‍ രേഖപ്പെടുത്തുക മാത്രമല്ല, ദശലക്ഷക്കണക്കിന് യുവ മനസ്സുകളെ വലിയ സ്വപ്നം കാണാനും മികവ് പിന്‍തുടരാനും പ്രചോദിപ്പിക്കുന്നത് കൂടിയാണെന്നും മോദി പറഞ്ഞു.
ഇന്ത്യക്ക് അഭിമാനകരമായ നേട്ടമാണ് ഗുകേഷ് നല്‍കിയതെന്നും അദ്ദേഹത്തിന്റെ വിജയത്തിലൂടെ, ചെസ്സിന്റെ ശക്തികേന്ദ്രം ഇന്ത്യയാണെന്ന് ഉറപ്പിച്ചിരിക്കുന്നതായും രാഷ്ട്രപതി ദ്രൗപദി മുര്‍മു എക്‌സിലൂടെ ആശംസനേരുകയും ചെയ്തു.
വെറും 18-ാം വയസ്സില്‍ ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ്സ് ചാമ്പ്യനാകുന്നത് അത്ഭുതകരമായ നേട്ടമെന്നാണ് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചത്. ഒളിമ്പിക് സ്വര്‍ണമെഡല്‍ ജേതാക്കളായ അഭിനവ് ബിന്ദ്ര, നീരജ് ചോപ്ര, ഹംഗറിയന്‍ ചെസ്സ് ഇതിഹാസ താരം ജൂഡിത്ത് പോള്‍ഗാര്‍, കേന്ദ്രമന്ത്രി മന്‍സൂഖ് മാണ്ഡവ്യ തുടങ്ങീ നിരവധിപേര്‍ ഗുകേഷിന് ആശംസകളുമായി എത്തി.
https://www.facebook.com/Malayalivartha