സൗദി പ്രോ ലീഗില്‍ ടോപ് സ്‌കോററായി പോര്‍ച്ചുഗല്‍ നായകനും സൂപ്പര്‍ താരവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

സൗദി പ്രോ ലീഗില്‍ ടോപ് സ്‌കോററായി പോര്‍ച്ചുഗല്‍ നായകനും സൂപ്പര്‍ താരവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ലീഗില്‍ അല്‍ നസര്‍ ടീമിനായി സീസണില്‍ 13 ഗോളുകള്‍ അടിച്ചാണ് റൊണാള്‍ഡോയുടെ മുന്നേറ്റം.
കഴിഞ്ഞ ദിവസം അല്‍ ഖലീജിനെതിരായ പോരാട്ടത്തില്‍ താരം ഇരട്ട ഗോളുകള്‍ നേടിയതോടെയാണ് തലപ്പത്തേക്ക് കയറിയത്. 16 മത്സരങ്ങളില്‍ നിന്നാണ് 13 ഗോളുകള്‍.
മത്സരത്തില്‍ അല്‍ നസര്‍ 3-1നു മത്സരം ജയിച്ചു കയറി. 65ാം മിനിറ്റിലാണ് മത്സരത്തില്‍ താരം ആദ്യ ഗോള്‍ നേടിയത്. പിന്നാലെ ഇഞ്ച്വറി സമയത്ത് തന്റെ രണ്ടാം ഗോളും വലയിലാക്കി. സുല്‍ത്താന്‍ അല്‍ ഗന്നമാണ് ശേഷിച്ച ഗോള്‍ നേടിയത്. ഇരട്ട ഗോള്‍ നേട്ടത്തോടെ അല്‍ ഹിലാല്‍ താരം അലക്‌സാണ്ടര്‍ മിത്രോവിചിനെയാണ് റൊണാള്‍ഡോ പിന്തള്ളിയത്.
https://www.facebook.com/Malayalivartha