ദേശീയ ഗെയിംസില്‍ കേരളത്തിന്റെ സ്വര്‍ണ വേട്ട....

ദേശീയ ഗെയിംസില്‍ കേരളത്തിന്റെ സ്വര്‍ണ വേട്ട. നീന്തലിലും വുഷുവിലുമായി ഒറ്റ ദിവസം മൂന്ന് സ്വര്‍ണമാണ് നേടിയത്. വനിത 50 മീറ്റര്‍ ബ്രെസ്റ്റ് സ്‌ട്രോക്കില്‍ ഹര്‍ഷിത ജയറാമും പുരുഷ 200 മീറ്റര്‍ ബട്ടര്‍ഫ്‌ലൈ സ്‌ട്രോക്കില്‍ സജന്‍ പ്രകാശും ജേതാക്കളായപ്പോള്‍ വുഷു തൗലോ നങ്കുന്‍ വിഭാഗത്തില്‍ മുഹമ്മദ് ജാസിലും സ്വര്‍ണം നേടി. ഇതോടെ അഞ്ച് സ്വര്‍ണവും ഒരു വെള്ളിയും മൂന്ന് വെങ്കലവുമായി കേരളം ഏഴാം സ്ഥാനത്തേക്ക് കുതിച്ചു. വനിത ബാസ്‌കറ്റ്ബാളിലും പുരുഷ, വനിത വോളിബാളിലും ഫൈനലിലെത്തി കേരളം മെഡലുറപ്പിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം 200 മീറ്റര്‍ ബ്രെസ്റ്റ് സ്‌ട്രോക്കില്‍ ചാമ്പ്യനായ ഹര്‍ഷിത ഇന്നലെ 50 മീറ്ററിലും സ്വര്‍ണപ്രകടനം ആവര്‍ത്തിച്ചു. 34.14 സെക്കന്‍ഡിലാണ് ഫിനിഷ് ചെയ്തത്.
പഞ്ചാബിന്റെ ചാഹത് അറോറ (34.37) വെള്ളിയും സഹതാരം അവനി ഛബ്ര (34.86) വെങ്കലവും നേടി. നിലവിലെ റെക്കോഡുകാരി കൂടിയായ ചാഹത്തിനെ കനത്ത പോരാട്ടത്തില്‍ പിന്നിലാക്കാന്‍ ഹര്‍ഷിതക്ക് കഴിഞ്ഞു.തുടര്‍ച്ചയായ നാലാം ദേശീയ ഗെയിംസിലാണ് സജന്‍ 200 മീറ്റര്‍ ബട്ടര്‍ഫ്‌ലൈ സ്‌ട്രോക്കില്‍ സ്വര്‍ണം നേടുന്നത്.
https://www.facebook.com/Malayalivartha