ഉത്തരാഖണ്ഡില്‍ നടക്കുന്ന ദേശീയ ഗെയിംസില്‍ കേരള വോളിബാള്‍ ടീമുകള്‍ നേടിയത് മിന്നും വിജയം...വനിതാടീമിന് സ്വര്‍ണം, പുരുഷ ടീമിന് വെള്ളി

ഉത്തരാഖണ്ഡില്‍ നടക്കുന്ന ദേശീയ ഗെയിംസില്‍ കേരള വോളിബാള്‍ ടീമുകള്‍ നേടിയത് മിന്നും വിജയം. വനിതാടീമിന് സ്വര്‍ണം, പുരുഷ ടീമിന് വെള്ളി. ഹൈക്കോടതിയുടെ അനുമതിയോടെയാണ് ടീമുകള്‍ കേരളത്തെ പ്രതിനിധീകരിച്ചത്
വോളിബാള്‍ ടീം ദേശീയ ഗെയിംസില്‍ പങ്കെടുക്കുന്നത് തടയാന്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ടെക്‌നിക്കല്‍ കമ്മിറ്റി നല്‍കിയ ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും തള്ളിയതോടെയാണ് അവസരം ലഭിച്ചത്.
മറ്റ് സ്‌പോര്‍ട്‌സ് ടീമുകള്‍ക്കെല്ലാം കൗണ്‍സിലാണ് വിമാന ടിക്കറ്റുള്‍പ്പടെ നല്‍കിയത്. കോടതി വിധിയുമായി വന്ന വോളിബാള്‍ താരങ്ങള്‍ക്ക് ഇതെല്ലാം നിഷേധിക്കുകയായിരുന്നു.
തങ്ങള്‍ വിലക്കിയിരിക്കുന്ന കേരള വോളിബാള്‍ അസോസിയേഷന്‍ തിരഞ്ഞെടുത്ത ടീമിന് സാമ്പത്തിക സഹായം നല്‍കാന്‍ നിയമമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കൗണ്‍സിലിന്റെ നിഷേധം. തുടര്‍ന്ന് വോളിബാള്‍ അസോസിയേഷന്‍ സ്വന്തം ചെലവില്‍ വിമാനടിക്കറ്റ് ലഭ്യമാക്കി.
"
https://www.facebook.com/Malayalivartha


























