ഫെബ്രുവരി 19ന് പാകിസ്താനില്‍ ആരംഭിക്കുന്ന ടൂര്‍ണമെന്റില്‍ ബുംറയുടെ പകരക്കാരനായി ഹര്‍ഷിത് റാണ

ഫെബ്രുവരി 19ന് പാകിസ്താനില്‍ ആരംഭിക്കുന്ന ടൂര്‍ണമെന്റില്‍ ബുംറയുടെ പകരക്കാരനായി ഹര്‍ഷിത് റാണ.ഇന്ത്യന്‍ പേസ് ബൗളിങ്ങിന്റെ കുന്തമുനയായ ജസ്പ്രീത് ബുംറയില്ലാതെയാകും ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിക്ക് ഇന്ത്യ കളത്തിലിറങ്ങുക.നടുവേദനയെ തുടര്‍ന്ന് ബുംറയെ ടീമില്‍ ഉള്‍പ്പെടുത്താത്ത കാര്യം ബി.സി.സി.ഐ സ്ഥിരീകരിക്കുകയും ചെയ്തു.
വരുണ്‍ ചക്രവര്‍ത്തിയെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യം താല്‍ക്കാലിക ടീമില്‍ ഇടം നേടിയ യശസ്വി ജയ്സ്വാളിന് പകരമാണ് വരുണ്‍ എത്തുന്നത്. ടൂര്‍ണമെന്റിലെ ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ദുബൈയിലാണ്. ടൂര്‍ണമെന്റിനുള്ള 15 അംഗ ടീമിനെയും പ്രഖ്യാപിച്ചു.
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍മാര്‍) വിരാട് കോഹ് ലി, ശ്രേയസ് അയ്യര്‍, ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്, രവീന്ദ്ര ജഡേജ, വരുണ്‍ ചക്രവര്‍ത്തി.
"
https://www.facebook.com/Malayalivartha