യുവേഫ ചാംപ്യന്‍സ് ലീഗ് പ്ലേഓഫിന്റെ ആദ്യ പാദത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം...

യുവേഫ ചാംപ്യന്‍സ് ലീഗ് പ്ലേഓഫിന്റെ ആദ്യ പാദത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം. 32നാണ് റയലിന്റെ ജയം. 90+2 മിനിറ്റില്‍ ജൂഡ് ബെല്ലിങ്ഹാമിന്റെ ഗോളിലാണ് റയലിനെ വിജയവഴിയിലെത്തിച്ചത്.
മാഞ്ചസ്റ്റര്‍ സിറ്റിയുടെ തട്ടകമായ എത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആതിഥേയരായ സിറ്റി തന്നെയാണ് ആദ്യം മുന്നിലെത്തിയത്. 19-ാം ഹാലണ്ട് നേടിയ ഗോളിലാണ് സിറ്റി ലീഡെടുത്തത്. രണ്ടാം പകുതിയില്‍ 60-ാം മിനിറ്റില്‍ എംബാപ്പെയിലൂടെ റയല്‍ സമനില നേടി.
80ാം മിനിറ്റില്‍ ലഭിച്ച പെനല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ഹാലണ്ട് വീണ്ടും സിറ്റിക്ക് ലീഡ് സമ്മാനിച്ചു. 86-ാം മിനിറ്റില്‍ ബ്രാഹിം ഡയസിലൂടെ റയല്‍ വീണ്ടും ഒപ്പമെത്തി. മത്സരം സമനിലയില്‍ കലാശിക്കുമെന്ന് പ്രതീക്ഷിച്ചുനില്‍ക്കെയാണ് ഇഞ്ചുറി ടൈമില്‍ ബെല്ലിങ്ങാമിന്റെ ഗോളിലൂടെ റയല്‍ വിജയം നേടിയത്.
"
https://www.facebook.com/Malayalivartha